---
title: "ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് "
english_title: "Loan-license-subsidy fair organized by Perampra Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64981/loan-license-subsidy-fair-organized-by-perampra-gram-panchayat"
published_at: "2022-08-29T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cc83f86d8b_OBIT_CARD_JPG.JPG"
keywords: []
---

# ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വഹിച്ചു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

## Article Content

**പേരാമ്പ്ര: **സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വഹിച്ചു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ബാങ്ക് മുഖാന്തരം 8 ലോണ്‍ അനുമതി പത്രം കൈമാറി. ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അമര്‍നാഥ് ഗ്രാമീണ ബാങ്ക് മാനേജര്‍, കാനറാ ബാങ്ക് മാനേജര്‍ അമല്‍, താലൂക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന, കെ പ്രിയേഷ്, കെ.കെ വിനോദ്, പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍ ഷിജു എന്നിവര്‍ സംസാരിച്ചു.

എഫ്എല്‍സി അല്‍ഫോണ്‍സ ക്ലാസ് കൈകാര്യം ചെയ്തു. മേളയില്‍ 70 പേര്‍ പങ്കെടുത്തു. ചടങ്ങില്‍ പഞ്ചായത്ത് തല വ്യവസായ വകുപ്പ് പ്രധിനിധി പ്രേംജിഷ്ണു നന്ദി അറിയിച്ചു. 9 ഉദ്യം രെജിസ്‌ട്രേഷന്‍, 1 പൊല്യൂഷന്‍, 1 ഫുഡ് സേഫ്റ്റി, 8 ലോണ്‍ അനുമതി പത്രം, 7 ലോണ്‍ അപേക്ഷ സ്വീകരിക്കല്‍ എന്നിവ ചടങ്ങില്‍ വെച് കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64981/loan-license-subsidy-fair-organized-by-perampra-gram-panchayat)