---
title: "കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് തൊണ്ണൂറ്റിരണ്ടുകാരന്‍ കായക്കൊടി സ്വദേശി ചാത്തു "
english_title: "A ninety-two-year-old resident of Kayakodi drowned in the Kuttyadippuzha river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64988/a-ninety-two-year-old-resident-of-kayakodi-drowned-in-the-kuttyadippuzha-river"
published_at: "2022-08-29T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cce8574da7_OBIT_CARD_JPG.JPG"
keywords: []
---

# കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് തൊണ്ണൂറ്റിരണ്ടുകാരന്‍ കായക്കൊടി സ്വദേശി ചാത്തു 

> **Lead Summary:** ** പേരാമ്പ്ര: **കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടത് തൊണ്ണൂറ്റിരണ്ടുകാരന്‍ കായക്കൊടി സ്വദേശി ചാത്തു. ഇന്ന് വൈകുന്നേരം 3 മണിയോടുകൂടി കുറ്റ്യാടി പുഴയില്‍ പ്രായമായ ഒരാള്‍ ചാടിയതായി കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ വിവരം വഭിച്ചു.

## Article Content

** പേരാമ്പ്ര: **കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടത് തൊണ്ണൂറ്റിരണ്ടുകാരന്‍ കായക്കൊടി സ്വദേശി ചാത്തു. ഇന്ന് വൈകുന്നേരം 3 മണിയോടുകൂടി കുറ്റ്യാടി പുഴയില്‍ പ്രായമായ ഒരാള്‍ ചാടിയതായി കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ വിവരം വഭിച്ചു.

ഇതിനെ തുടര്‍ന്ന് നാദാപുരം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും അസി:സ്റ്റേഷന്‍ ഓഫീസര്‍ ഇ.സി നന്ദകുമാര്‍ന്റെ നേതൃത്വത്തില്‍ സേന സംഭവ സ്ഥലത്തെത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് കുറ്റ്യാടി പാലത്തില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ വെച്ച് ബോഡി കണ്ടെടുത്തു.

അസി സ്റ്റേഷന് ഓഫീസര്‍ കെ.സി സുജെഷ്‌കുമാര്‍, ടീ വിനോദന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ ജയ്‌സണ്‍, എം സജീഷ്, ഇ.കെ നികേഷ്, ഡി അജേഷ്, കെ ബിനീഷ്, കെ.എം വിജേഷ്, എന്‍.കെ അഖില്‍, രതീഷ് ആര്‍ നായര്‍, സന്തോഷ് സി തുടങ്ങിയവര്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നതില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64988/a-ninety-two-year-old-resident-of-kayakodi-drowned-in-the-kuttyadippuzha-river)