---
title: "കര്‍ഷകര്‍ക്ക് നാളികേര ദിനാചരണത്തിന്റെ ഭാഗമായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു "
english_title: "A one-day seminar is being organized for the farmers as part of Coconut Day celebrations perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65069/a-one-day-seminar-is-being-organized-for-the-farmers-as-part-of-coconut-day-celebrations-perambra"
published_at: "2022-08-30T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630d988dcacaa_1nalikeram.jpg"
keywords: []
---

# കര്‍ഷകര്‍ക്ക് നാളികേര ദിനാചരണത്തിന്റെ ഭാഗമായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര:** നാളികേര ദിനാചരണത്തിന്റെ ഭാഗമായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. കൊച്ചിയിലെ നാളികേര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പെരുവണ്ണാമൂഴിയില്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ രണ്ടിന് ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** നാളികേര ദിനാചരണത്തിന്റെ ഭാഗമായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. കൊച്ചിയിലെ നാളികേര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പെരുവണ്ണാമൂഴിയില്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ രണ്ടിന് ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഇതിനോടനുബന്ധിച്ച് തെങ്ങിന്റെ ശാസ്ത്രീയ കൃഷിരീതി രോഗകീട നിയന്ത്രണം, നാളികേര മൂല്യവര്‍ദ്ധനവ് എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തപ്പെടും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു കര്‍ഷകര്‍ക്ക് മാത്രമാണ് സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കുക.

പങ്കെടുക്കുന്ന രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് 150 രൂപ യാത്രാബത്ത ലഭിക്കുന്നതാണ് താല്പര്യമുള്ളവര്‍ 0496- 2966041 / 8547544765 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65069/a-one-day-seminar-is-being-organized-for-the-farmers-as-part-of-coconut-day-celebrations-perambra)