---
title: "ആവളയില്‍ ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു "
english_title: "Prevention chain organized against drug use in Avala "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65092/prevention-chain-organized-against-drug-use-in-avala"
published_at: "2022-08-30T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630da956e4118_1avall.jpg"
keywords: []
---

# ആവളയില്‍ ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു 

> **Lead Summary:** ** ആവള:** ആവളയില്‍ ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയാണ് ആവളയില്‍ ബഹുജന പ്രതിരോധ ചങ്ങല സംഘടിപ്പിച്ചത്.

## Article Content

** ആവള:** ആവളയില്‍ ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയാണ് ആവളയില്‍ ബഹുജന പ്രതിരോധ ചങ്ങല സംഘടിപ്പിച്ചത്.

ആവളയില്‍ രൂപീകൃതമായ രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിരോധ ചങ്ങലയില്‍ നൂറുകണക്കിന് ബഹുജനങ്ങള്‍ പങ്കെടുത്തു.

ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. തുടര്‍ന്ന് നടന്ന വിശദീകര പൊതുയോഗം മേപ്പയ്യൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജാഗ്രതാ സമിതി ചെയര്‍മാന്‍ മുനവ്വിര്‍ ആവള അധ്യക്ഷത വഹിച്ചു.

നാര്‍ക്കോട്ടിക് സെല്‍ സബ് ഇന്‍സ്പക്ടര്‍ ഷാജി കേദാരം, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആദില നിബ്രാസ്, എം.എം. രഘുനാഥ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.എം. അശോകന്‍, ഒ. മമ്മു, വിജയന്‍ ആവള, ബി.വി. ബിനീഷ്, ടി.കെ. രജീഷ്, വി.പി. വേണു എന്നിവര്‍ സംസാരിച്ചു.

ജാഗ്രത സമിതി കണ്‍വീനര്‍ കെ. അജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം. ശോഭ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65092/prevention-chain-organized-against-drug-use-in-avala)