---
title: "എംഎസ്എഫ് പേരാമ്പ്ര മണ്ഡലം കാമ്പസ് വോയിസ് നേതൃ ക്യാമ്പ് നടത്തി "
english_title: "MSF Perampra Constituency Campus conducted Voice Leadership Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65133/msf-perampra-constituency-campus-conducted-voice-leadership-camp"
published_at: "2022-08-30T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630dc3844e0ff_1arath.jpg"
keywords: []
---

# എംഎസ്എഫ് പേരാമ്പ്ര മണ്ഡലം കാമ്പസ് വോയിസ് നേതൃ ക്യാമ്പ് നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** എംഎസ്എഫ് പേരാമ്പ്ര മണ്ഡലം കാമ്പസ് വോയിസ് നേതൃ ക്യാമ്പ് നടത്തി. എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ വിവിധ കോളജുകളിലെ എംഎസ്എഫ്, ഹരിത ഭാരവാഹികള്‍ക്കായി കാമ്പസ് വോയിസ് നേതൃ സംഗമം സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര:** എംഎസ്എഫ് പേരാമ്പ്ര മണ്ഡലം കാമ്പസ് വോയിസ് നേതൃ ക്യാമ്പ് നടത്തി. എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ വിവിധ കോളജുകളിലെ എംഎസ്എഫ്, ഹരിത ഭാരവാഹികള്‍ക്കായി കാമ്പസ് വോയിസ് നേതൃ സംഗമം സംഘടിപ്പിച്ചത്.

എംഎസ്എഫ് ഹരിത ജില്ലാ പ്രസിഡന്റ് റിസ്‌വാന ഏരത്ത് ഉദ്ഘാടനം ചെയ്തു. റാഷിദ് സബാന്‍ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ. ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍, സല്‍മാന്‍ വാല്യക്കോട്, പി.ടി. ഉനൈസ്, ആഷിഖ് പുല്ലിയോട്ട്, അജിനാസ് കാരയില്‍, ഷാബില്‍ എടത്തില്‍, ആര്‍.കെ. മുഹമ്മദ്, വി.പി. ഷാമില്‍, മുഹമ്മദ് മിന്‍ഹാജ്, ഫാത്തിമത്തുല്‍ റിസാന, സി.വി.കെ. മുഹമ്മദ്, അബ്ദുല്‍ വാഹിദ്, ഇ. മുഹമ്മദ് സാദിഖ്, ജുനൈദ് അലി, റൈസ ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65133/msf-perampra-constituency-campus-conducted-voice-leadership-camp)