ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിച്ച് ശില്പി രഞ്ജിത്ത് പട്ടാണിപ്പാറ രൂപകല്‍പന ചെയ്ത പ്രതിമ അനാഛാദനം നാളെ നവീന ഗ്രസ്ഥശാലയില്‍

ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിച്ച് ശില്പി രഞ്ജിത്ത് പട്ടാണിപ്പാറ രൂപകല്‍പന ചെയ്ത പ്രതിമ അനാഛാദനം നാളെ നവീന ഗ്രസ്ഥശാലയില്‍
Oct 1, 2021 12:58 PM | By Perambra Editor

 പേരാമ്പ്ര: ഗാന്ധിജിയുടെ ജീവിതത്തിനും സന്ദേശങ്ങള്‍ക്കും മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ശില്പി രഞ്ജിത്ത് പട്ടാണിപ്പാറ രൂപകല്‍പന ചെയ്ത മഹാത്മജിയുടെ പൂര്‍ണ്ണകായ പ്രതിമ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ പട്ടാണിപ്പാറ നവീന ഗ്രസ്ഥശാല തിയറ്റേഴ്‌സ് അങ്കണത്തില്‍ സ്ഥാപിക്കുന്നു.

സ്വന്തം ജീവിതം കൊണ്ട് മാനവരാശിയുടെ ഉല്‍കൃഷ്ടമായ കര്‍മ പഥത്തിന് വെളിച്ചം പകര്‍ന്ന മഹാനായ സാമൂഹ്യ പ്രവര്‍ത്തകനും സത്യത്തിന്റെയും അഹിംസയുടെയും പാതയില്‍ വിട്ടുവീഴ്ചകളില്ലാത്ത പോരാട്ടങ്ങള്‍ നടത്തി ലോകചരിത്രത്തില്‍ പുതിയ അധ്വായം രചിച്ച രാഷ്ട്രീയ പ്രവര്‍ത്തകനും സഹന സമരങ്ങളിലൂടെ വൈദേശിക ആധിപത്യത്തില്‍ നിന്നെന്ന പോലെ സാമൂഹിക തിന്മകളില്‍ നിന്നും സ്വാതന്ത്ര്യം നേടിത്തന്ന ലോകാരാധ്യനായ ജനനായകനുമാണ് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി.

അദേഹത്തിന്റെ ജീവിതത്തിനും സന്ദേശങ്ങള്‍ക്കും മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ശില്പി മഹാത്മാഗാന്ധിയുടെ പ്രതിമ നിര്‍മ്മിച്ചത് . പ്രതിമ അനാച്ഛാദനം ഒക്ടോബര്‍ 2 രാവിലെ 11 മണിക്ക് സ്വാതന്ത്ര്യസമര സേനാനിയായ സോഷ്യോ വാസു നിര്‍വ്വഹിക്കുന്നു.

മഹാത്മജിയുടെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ ആകൃഷ്ടനായി 1942 ല്‍ തന്റെ തയ്യല്‍കട പൂട്ടി സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് ചെറുവണ്ണൂരില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രകടനം നടത്തിയ സ്വാതന്ത്ര സമരനേനാനിയാണ് സോഷ്യോ വാസു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ജയില്‍വാസം അനുഭവിക്കുകയും, സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും സ്‌നേഹപൂര്‍വ്വം നിരസിക്കുകയും ചെയ്ത് ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചില സ്വാതന്ത്ര്യ സമര സേനാനികളില്‍ നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനം നടത്തുന്ന മഹത് വ്യക്തിയാണ് സോഷ്യോ വാസു.

സ്വാതന്ത്ര്യ സമര സേനാനിയായ അദേഹം നാളെ കാലത്ത് പ്രതിമ നവീന ഗ്രസ്ഥശാലയില്‍ വെച്ച് പ്രതിമ അനാഛാദനം ചെയ്യ്ത് ഗാന്ധി സ്മരണ ഉണര്‍ത്തും.

The statue designed by sculptor Ranjith Pattanipara will be unveiled at the Navina Library tomorrow on Gandhi Jayanti.

Next TV

Related Stories
Top Stories