---
title: "മഹിള അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ സമ്മേളനം ; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി "
english_title: "Women's Association Perampra Area Conference; Campaign activities have started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65212/womens-association-perampra-area-conference-campaign-activities-have-started"
published_at: "2022-08-30T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630e1bc4e686f_OBIT_CARD_JPG.JPG"
keywords: []
---

# മഹിള അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ സമ്മേളനം ; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര : **അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ സമ്മേളനം സെപ്റ്റംബര്‍ 17, 18 തീയതികളില്‍ പേരാമ്പ്ര വച്ച് നടക്കും. ഏരിയാ സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

## Article Content

** പേരാമ്പ്ര : **അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ സമ്മേളനം സെപ്റ്റംബര്‍ 17, 18 തീയതികളില്‍ പേരാമ്പ്ര വച്ച് നടക്കും. ഏരിയാ സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ബെസ്റ്റ് മഹിളാ പ്രവര്‍ത്തകര്‍ ഏരിയാ സമ്മേളന പ്രചരണത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ പ്രമോദ്, പ്രചരണ കമ്മിറ്റി കണ്‍വീനര്‍ ജിജേഷ്, ചെയര്‍മാന്‍ വി.കെ സുനീഷ്, മഹിള ഏരിയാ കമ്മിറ്റി അംഗം പി.എം സുലഭ, കെ.കെ ലിസി, കെ നഫീസ, പി.കെ ചന്ദ്രിക, എ.സി സജിത എന്നിവരുടെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പേരാമ്പ്രയില്‍ തുടക്കം കുറിച്ചു.

സെപ്റ്റംബര്‍ 17ാം തീയതി പ്രതിനിധി സമ്മേളനവും പതിനെട്ടാം തീയതി പൊതുസമ്മേളനവും നടക്കും. സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ എംഎല്‍എയും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി സുകന്യയും ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ അയ്യായിരം ആളുകള്‍ പങ്കെടുക്കുന്ന പ്രകടനവും പൊതുയോഗവും നടത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65212/womens-association-perampra-area-conference-campaign-activities-have-started)