---
title: "സിപിഐ (എം) നേതാവും മുന്‍ എംഎല്‍എ യുമായിരുന്ന വി.വി. ദക്ഷിണാമൂര്‍ത്തിയുടെ ചരമ വാര്‍ഷികം ആചരിച്ചു "
english_title: "CPI (M) leader and former MLA V.V. Death anniversary of Dakshinamurthy observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65296/cpi-m-leader-and-former-mla-vv-death-anniversary-of-dakshinamurthy-observed"
published_at: "2022-08-31T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630eee8f4aca7_1orma.jpg"
keywords: []
---

# സിപിഐ (എം) നേതാവും മുന്‍ എംഎല്‍എ യുമായിരുന്ന വി.വി. ദക്ഷിണാമൂര്‍ത്തിയുടെ ചരമ വാര്‍ഷികം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര** : സിപിഐ (എം) നേതാവും മുന്‍ എംഎല്‍എ യുമായിരുന്ന വിവി ദക്ഷിണാമൂര്‍ത്തിയുടെ ചരമ വാര്‍ഷികം ആചരിച്ചു. വിപുലമായ അറിവും അനുഭവങ്ങളും ആദര്‍ശ നിഷ്ഠ ജീവിതവും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി സമര്‍പ്പിച്ച ബഹുമുഖ വ്യക്തിത്വ ത്തിന് ഉടമയായിരുന്നു വി.വി. ദക്ഷിണാമൂര്‍ത്തി.

## Article Content

**പേരാമ്പ്ര** : സിപിഐ (എം) നേതാവും മുന്‍ എംഎല്‍എ യുമായിരുന്ന വിവി ദക്ഷിണാമൂര്‍ത്തിയുടെ ചരമ വാര്‍ഷികം ആചരിച്ചു. വിപുലമായ അറിവും അനുഭവങ്ങളും ആദര്‍ശ നിഷ്ഠ ജീവിതവും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി സമര്‍പ്പിച്ച ബഹുമുഖ വ്യക്തിത്വ ത്തിന് ഉടമയായിരുന്നു വി.വി. ദക്ഷിണാമൂര്‍ത്തി.

കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘാടകന്‍, വിദ്യാര്‍ഥി, യുവജന, അധ്യാപക, ട്രേഡ് യൂണിയന്‍ നേതാവ്, പ്രഭാഷകന്‍, പരിഭാഷകന്‍, പ്രക്ഷോഭകാരി, പാര്‍ലമെന്റേറിയന്‍, എഴുത്തുകാരന്‍ എന്നീ നിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിപിഐ എം സം സ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഒരു പതിറ്റാണ്ടോളം ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ചു.

പാലേരിയിലെ ശവകുടീരത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും എത്തി സ്മരണ പുതുക്കി. സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി ജില്ലാകമ്മറ്റി അംഗം  കെ. കുഞ്ഞമ്മദ്  പതാക ഉയര്‍ത്തി. കെ. കെ. ലതിക സ്മൃതികുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

ജില്ല സെക്രട്ടറിയറ്റ് അംഗം കെ. കെ. ദിനേശന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞമ്മദ്, എസ്. കെ. സജീഷ്, ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് , ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. വി. കുഞ്ഞിക്കണ്ണൻ, സി. കെ. ശശി, എം. വിശ്വന്‍ , പി. എസ്. പ്രവീണ്‍, ഉണ്ണി വേങ്ങേരി എന്നിവര്‍ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിലെ 54 പാര്‍ട്ടി ബ്രാഞ്ചുകളില്‍ പ്രഭാതഭേരിയും പതാക ഉയര്‍ത്തലും നടന്നു. ഇന്ന് വൈകിട്ട് പാലേരിയില്‍ അനുസ്മരണ സമ്മേളനവും പ്രകടനവും നടക്കും.

സമ്മേളനം സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ, സിപിഐ (എം) ജില്ല സെക്രട്ടറി പി. മോഹനന്‍ എന്നിവര്‍ സംസാരിക്കും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65296/cpi-m-leader-and-former-mla-vv-death-anniversary-of-dakshinamurthy-observed)