---
title: "ഓയിസ്‌ക പരിസ്ഥിതി അവാര്‍ഡ് ഏ.കെ. മുരളീധരന് ലഭിച്ചു"
english_title: "OISKA Environment Award A.K. Muralidharan received"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65310/oiska-environment-award-ak-muralidharan-received"
published_at: "2022-08-31T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630efc36b163c_1murali.jpg"
keywords: []
---

# ഓയിസ്‌ക പരിസ്ഥിതി അവാര്‍ഡ് ഏ.കെ. മുരളീധരന് ലഭിച്ചു

> **Lead Summary:** **പേരാമ്പ്ര : **ഓയിസ്‌ക പരിസ്ഥിതി അവാര്‍ഡ് ഏ.കെ. മുരളീധരന് ലഭിച്ചു. ഐക്യരാഷ്ട സഭയുടെ അംഗീകാരത്തോടെ ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയിസ്‌ക ഇന്റര്‍നാഷനലിന്റെ 2022 അവാര്‍ഡാണ് ഓയിസ്‌ക പേരാമ്പ്ര ചാപ്റ്റര്‍ പ്രസിഡന്റ് ഏ.കെ. മുരളീധരന് ലഭിച്ചത്.

## Article Content

**പേരാമ്പ്ര : **ഓയിസ്‌ക പരിസ്ഥിതി അവാര്‍ഡ് ഏ.കെ. മുരളീധരന് ലഭിച്ചു. ഐക്യരാഷ്ട സഭയുടെ അംഗീകാരത്തോടെ ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയിസ്‌ക ഇന്റര്‍നാഷനലിന്റെ 2022 അവാര്‍ഡാണ് ഓയിസ്‌ക പേരാമ്പ്ര ചാപ്റ്റര്‍ പ്രസിഡന്റ് ഏ.കെ. മുരളീധരന് ലഭിച്ചത്.

കാവു സംരക്ഷണ വനവത്കരണം, പെരുവണ്ണാമൂഴിയില്‍ നടത്തിയ ബൃഹത്തായ വനവത്കരണം, മികച്ച സംഘടനാ മികവ് എന്നിവയ്ക്കുള്ള അംഗീകാരമായി ലഭിച്ച പുരസ്‌കാരം ഏ.കെ. മുരളീധരന്‍ ഏറ്റുവാങ്ങി.

പാലക്കാട് അഹല്യ ക്യാമ്പസില്‍ നടന്ന 60-ാം വാര്‍ഷിക ദിനാചരണ ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് അലി അസ്ഗര്‍ പാഷ പുരസ്‌കാരം സമ്മാനിച്ചു.

ഓയിസ്‌ക സൗത്ത് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ അരവിന്ദ് ബാബു, വിമന്‍സ് പ്രസിഡന്റ് പാര്‍വ്വതീ വാര്യര്‍, അബൂബക്കര്‍, ഡേ: സുവേദന്‍, വി.പി. ശശിധരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65310/oiska-environment-award-ak-muralidharan-received)