---
title: "സൗകര്യപ്രദമായ ഒരു ട്രഷറി ഓഫീസ് എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞു "
english_title: "The lifelong dream of a convenient treasury office has blossomed perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65320/the-lifelong-dream-of-a-convenient-treasury-office-has-blossomed-perambra"
published_at: "2022-08-31T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f14b38bd23_1treshari.jpg"
keywords: []
---

# സൗകര്യപ്രദമായ ഒരു ട്രഷറി ഓഫീസ് എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞു 

> **Lead Summary:** ** പേരാമ്പ്ര :** സൗകര്യപ്രദമായ ഒരു ട്രഷറി ഓഫീസ് എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞു. ട്രഷറി ഇടപാടുകള്‍ നടത്തുന്നവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു സൗകര്യപ്രദമായ ഒരു ട്രഷറി.

## Article Content

** പേരാമ്പ്ര :** സൗകര്യപ്രദമായ ഒരു ട്രഷറി ഓഫീസ് എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞു. ട്രഷറി ഇടപാടുകള്‍ നടത്തുന്നവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു സൗകര്യപ്രദമായ ഒരു ട്രഷറി.

പേരാമ്പ്രയിലെ പൊതു ജനങ്ങളുടെയും ജീവനക്കാരുടെയും ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.

ട്രഷറി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്റ്റ്ല്‍ ഉള്‍പ്പെടുത്തി 2 കോടി 51 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സബ്ട്രഷറി പേരാമ്പ്രയില്‍ ഒരുങ്ങിയിരിക്കുന്നത്.

സബ് ട്രഷറി ബഹു. കേരള ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ സെപ്തംബര്‍ 13 ന് നാടിന് സമര്‍പ്പിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65320/the-lifelong-dream-of-a-convenient-treasury-office-has-blossomed-perambra)