---
title: "മ്യൂസിക് പ്ലാനറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് സംഗീത കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: "Organized by Music Planet WhatsApp Group Music Collective perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65354/organized-by-music-planet-whatsapp-group-music-collective-perambra"
published_at: "2022-08-31T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f1b6d6c40f_1wataapp.jpg"
keywords: []
---

# മ്യൂസിക് പ്ലാനറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് സംഗീത കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:**  **പേരാമ്പ്ര**: മ്യൂസിക് പ്ലാനറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് സംഗീത കൂട്ടായ്മ സംഘടിപ്പിച്ചു. മ്യൂസിക് പ്ലാനറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ചേനോളി കണ്ണമ്പത്ത് എല്‍പി സ്‌കൂളില്‍ വച്ചാണ് സംഗീത കൂട്ടായ്മ സംഘടിപ്പിച്ചത്.

## Article Content

 **പേരാമ്പ്ര**: മ്യൂസിക് പ്ലാനറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് സംഗീത കൂട്ടായ്മ സംഘടിപ്പിച്ചു. മ്യൂസിക് പ്ലാനറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ചേനോളി കണ്ണമ്പത്ത് എല്‍പി സ്‌കൂളില്‍ വച്ചാണ് സംഗീത കൂട്ടായ്മ സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ കൂട്ടായ്മയില്‍ സംഗീത സംവിധായകനും ഗായകനുമായ ശ്രീജിത്ത് കൃഷ്ണ മുഖ്യ അതിഥിയായിരുന്നു.

അറിയപ്പെടാതെ പോകുന്ന ഗായിക ഗായകന്മാരെ ഒരു കുടക്കീഴില്‍ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് അവരെ പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന കലാകാരന്മാര്‍ ആക്കാന്‍ വേണ്ടി മ്യൂസിക് പ്ലാനറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്ന് ശ്രീജിത്ത് കൃഷ്ണ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഗ്രൂപ്പ് നടത്തിയ സംഗീത മത്സരത്തില്‍ വിജയിച്ച അംഗങ്ങള്‍ക്കുള്ള മൊമെന്റോ വിതരണവും നടന്നു. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്ന അംഗങ്ങള്‍ നടത്തിയ ഗാനമേളയും ചടങ്ങിന് മികവേകി.

ഗ്രൂപ്പ് അഡ്മിന്‍മാരായ രജീഷ് നടുക്കണ്ടി, ബിന്ദു സിത്താര, ജയപ്രസാദ്, പ്രജുന ലിനിഷ്, പ്രിന്‍സി വിജേഷ്, ഷാജി വേളം, ഷിംജിത്ത് കമ്മിളി എന്നിവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65354/organized-by-music-planet-whatsapp-group-music-collective-perambra)