---
title: "വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വി.എം. ഷൈനിയെ ആദരിച്ചു "
english_title: "Women civil police officer V.M. Shiny was honored eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65361/women-civil-police-officer-vm-shiny-was-honored-eravattur"
published_at: "2022-08-31T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f1f23826a1_1award.jpg"
keywords: []
---

# വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വി.എം. ഷൈനിയെ ആദരിച്ചു 

> **Lead Summary:**  പേരാമ്പ്ര: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വി.എം. ഷൈനിയെ ആദരിച്ചു. സ്തുത്യര്‍ഹമായ സേവനത്തിനു മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വി. എം. ഷൈനിയെയാണ് എരവട്ടൂരിലെ സമന്വയ റസിഡന്‍സ് അസോസിയേഷന്‍ കുടുംബ സംഗമത്തില്‍ ആദരിച്ചത്.

## Article Content

 പേരാമ്പ്ര: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വി.എം. ഷൈനിയെ ആദരിച്ചു. സ്തുത്യര്‍ഹമായ സേവനത്തിനു മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വി. എം. ഷൈനിയെയാണ് എരവട്ടൂരിലെ സമന്വയ റസിഡന്‍സ് അസോസിയേഷന്‍ കുടുംബ സംഗമത്തില്‍ ആദരിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉപഹാരം നല്‍കി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എ. ഹബീബുള്ള പൊന്നാട അണിയിച്ചു സംസാരിച്ചു.

ബിരുദം കഴിഞ്ഞ് ആതുര സേവന മേഖലയില്‍ പ്രവേശിച്ച റസിഡന്‍സിലെ ഡോക്ടര്‍മാരെയും മറ്റു ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും യോഗത്തില്‍ ആദരിച്ചു.

കെ. ശങ്കരന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി. ഗംഗാധരന്‍, കെ. നാരായണന്‍, മുഹമ്മദ് കമ്രാന്‍, പി.എം പ്രകാശന്‍, വി.പി. രാമചന്ദ്രന്‍, വി.പി മുജീബ്, അഭിജിത് കൃഷ്ണ എന്നിവര്‍ സംസാരിച്ചു. വിനോദന്‍ പലയാട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം. മോഹനന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65361/women-civil-police-officer-vm-shiny-was-honored-eravattur)