---
title: "വിലക്കയറ്റം തടയുക എന്ന ലക്ഷ്യമിട്ട് ഓണച്ചന്തകള്‍ ആരംഭിച്ചു "
english_title: "Onamchantas were started with the aim of curbing the price rise chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65431/onamchantas-were-started-with-the-aim-of-curbing-the-price-rise-chakkittapara"
published_at: "2022-08-31T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f585be9a26_1kitt.jpg"
keywords: []
---

# വിലക്കയറ്റം തടയുക എന്ന ലക്ഷ്യമിട്ട് ഓണച്ചന്തകള്‍ ആരംഭിച്ചു 

> **Lead Summary:** ** ചക്കിട്ടപാറ: **വിലക്കയറ്റം തടയുക എന്ന ലക്ഷ്യമിട്ട് ഓണച്ചന്തകള്‍ ആരംഭിച്ചു. ഓണക്കാലത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യമിട്ട് കണ്‍സ്യൂമര്‍ ഫെഡ് സഹകരണത്തോടെ ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് മൂന്ന് കേന്ദ്രത്തിലായി ഓണച്ചന്തകള്‍ ആരംഭിച്ചത്.

## Article Content

** ചക്കിട്ടപാറ: **വിലക്കയറ്റം തടയുക എന്ന ലക്ഷ്യമിട്ട് ഓണച്ചന്തകള്‍ ആരംഭിച്ചു. ഓണക്കാലത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യമിട്ട് കണ്‍സ്യൂമര്‍ ഫെഡ് സഹകരണത്തോടെ ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് മൂന്ന് കേന്ദ്രത്തിലായി ഓണച്ചന്തകള്‍ ആരംഭിച്ചത്.

പന്നിക്കോട്ടൂര്‍ പട്ടികജാതി സഹകരണ സംഘവുമായി സംയുകതമായി സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) ടി. സുധീഷ് നിര്‍വ്വഹിച്ചു. പി.പി. രഘുനാഥ് അധ്യക്ഷനായി.

വാര്‍ഡ് അംഗം എം..എം പ്രദീപന്‍, യൂണിറ്റ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, പി. ശുഭ, ടി.കെ. ചന്ദ്രഹാസന്‍, കെ. കെ. നൗഷാദ്, ബാങ്ക് സെക്രട്ടറി കെ.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര ബാങ്ക് മാളില്‍ ആരംഭിച്ച ഓണച്ചന്ത പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘടാനം ചെയ്തു. പി.പി. രഘുനാഥ് അധ്യക്ഷനായി. കെ.കെ. നൗഷാദ്, കെ.പി. മനോഹരന്‍, ഇ.കെ. അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ചെമ്പനോട ബ്രാഞ്ചില്‍ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് ഉദ്ഘടാനം ചെയ്തു. ഷാജു പാലമറ്റം അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65431/onamchantas-were-started-with-the-aim-of-curbing-the-price-rise-chakkittapara)