---
title: "രംഗോലി ഓണാഘോഷം-2022; പൊയില്‍ക്കാവ് ഹൈസ്‌ക്കൂള്‍ എസ്എസ്എല്‍സി 1990 ബാച്ച് അഭയത്തോടൊപ്പം ഓണാഘോഷം നടത്തി"
english_title: "Rangoli Onagosham-2022; Poilkao High School SSLC 1990 batch celebrated Onam with Abhay"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65450/rangoli-onagosham-2022-poilkao-high-school-sslc-1990-batch-celebrated-onam-with-abhay"
published_at: "2022-08-31T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f77f4950aa_OBIT_CARD_JPG.JPG"
keywords: []
---

# രംഗോലി ഓണാഘോഷം-2022; പൊയില്‍ക്കാവ് ഹൈസ്‌ക്കൂള്‍ എസ്എസ്എല്‍സി 1990 ബാച്ച് അഭയത്തോടൊപ്പം ഓണാഘോഷം നടത്തി

> **Lead Summary:** **കൊയിലാണ്ടി: **അഭയം കെയര്‍ ഹോമില്‍ ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അഭയം അന്തേവാസികള്‍ക്കും കെയര്‍ടെയ്ക്കര്‍മാര്‍ക്കും ഓണക്കോടി നല്‍കിക്കൊണ്ടാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.

## Article Content

**കൊയിലാണ്ടി: **അഭയം കെയര്‍ ഹോമില്‍ ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അഭയം അന്തേവാസികള്‍ക്കും കെയര്‍ടെയ്ക്കര്‍മാര്‍ക്കും ഓണക്കോടി നല്‍കിക്കൊണ്ടാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.

അഭയം പ്രസിഡന്റ് എം.സി മമ്മദ്കോയ അധ്യക്ഷനായി. തുടര്‍ന്ന് അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ വെച്ച് നടന്ന കലാ പരിപാടികള്‍ക്ക് രംഗോളി അംഗം കൂടിയായ ശിവദാസ് പൊയില്‍ക്കാവ് നേതൃത്വം നല്‍കി. സിനിമാ - ടിവി താരവും ഷോട്ട് ഫിലിം അവാര്‍ഡ് ജേതാവുമായ പ്രതീപ് ബാലന്‍ മുഖ്യ അതിഥിയായിരുന്നു.

അദ്ദേഹത്തിന്റെ പരിപാടികളും, റിഥം അനീഷിനും സംഘവും അവതരിപ്പിച്ച നൃത്ത പരിപാടികളും കുട്ടികള്‍ക്ക് എറെ അവേശം നല്‍കി. രംഗോലി അംഗമായ സന്തോഷ് കുമാറും (ഖത്തര്‍ ) സഹപ്രവര്‍ത്തകരും അഭയം കെയര്‍ ഹോമിനു വേണ്ടി സ്‌പോണ്‍സര്‍ ചെയ്ത 42 inch LED TV രംഗോലിക്കു വേണ്ടി ചേമഞ്ചേരി പഞ്ചായത്ത് പ്രസിസന്റ് അഭയം പ്രിസിഡന്റിന് കൈമാറി.

പഞ്ചയത്ത് സ്ഥിരം സമിതി അംഗങ്ങളായ അതുല്യ ബൈജു, ഷീല, പഞ്ചായത്ത് അംഗങ്ങളായ ലതിക, ഗീത മുല്ലോളി, കലാ സാംസ്‌ക്കാരിക നായകനായ യു.കെ രാഘവന്‍, അഭയം സെക്രട്ടറി സത്യനാഥന്‍ മാടഞ്ചേരി, മറ്റു അഭയം ഭാരവാഹികള്‍, രംഗോലി ഭാരവാഹികളായ ബിജു ദ്വാരക, പ്രമോദ് കുമാര്‍, ലതിക, സുജേഷ്, സ്വര്‍ണ്ണത തുടങ്ങിയവരും അംഗങ്ങളും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65450/rangoli-onagosham-2022-poilkao-high-school-sslc-1990-batch-celebrated-onam-with-abhay)