---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ നാടന്‍ പൂക്കളുടേയും ഔഷധ സസ്യങ്ങളുടേയും പ്രദര്‍ശനം സംഘടിപ്പിച്ചു "
english_title: "Exhibition of native flowers and medicinal plants organized at Olive Public School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65526/exhibition-of-native-flowers-and-medicinal-plants-organized-at-olive-public-school"
published_at: "2022-09-01T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631062268d57b_1pretharshanam.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ നാടന്‍ പൂക്കളുടേയും ഔഷധ സസ്യങ്ങളുടേയും പ്രദര്‍ശനം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ദേശീയ ഹരിത സേന എക്കോ ക്ലബ്, ബയോ ഡൈവേര്‍സിറ്റി ക്ലബ്, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് എന്നിവയും സംയുക്തമായി ഓണപ്പൂക്കളങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഇനങ്ങളുമായ തുമ്പ, തെറ്റി, മുക്കുറ്റി, അരിപ്പുവ്, കാക്കപ്പൂവ്, വേലിയരിപ്പുവ് തുടങ്ങി അന്യംനിന്നു പോയ് കൊണ്ടിരിക്കുന്നതുമായ നിരവധി നാടന്‍ പൂക്കളുടേയും, ഔഷധ സസ്യങ്ങളുടേയും പ്രദര്‍ശനം നടത്തി.

## Article Content

** പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ദേശീയ ഹരിത സേന എക്കോ ക്ലബ്, ബയോ ഡൈവേര്‍സിറ്റി ക്ലബ്, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് എന്നിവയും സംയുക്തമായി ഓണപ്പൂക്കളങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഇനങ്ങളുമായ തുമ്പ, തെറ്റി, മുക്കുറ്റി, അരിപ്പുവ്, കാക്കപ്പൂവ്, വേലിയരിപ്പുവ് തുടങ്ങി അന്യംനിന്നു പോയ് കൊണ്ടിരിക്കുന്നതുമായ നിരവധി നാടന്‍ പൂക്കളുടേയും, ഔഷധ സസ്യങ്ങളുടേയും പ്രദര്‍ശനം നടത്തി.

ഓരോ ചെടിയുടേയും പ്രത്യേകതകളും ഔഷധ മൂല്യവും പ്രയോഗവും അവയുടെ ശാസ്ത്രിയ നാമവും ക്ലബ് അംഗങ്ങള്‍ സഹപാഠികള്‍ക്ക് പരിചയപ്പെടുത്തി. 

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപരിപാടിക്ക് സയന്‍സ് അധ്യാപികയായ രേഷ്മ സുരേഷ്, സ്‌കൗട്ട് ഏര്‍ഡ് ഗൈഡ്‌സ് ടെയിനറും, സീഡ് ക്ലബ് കോര്‍ഡിനേറ്ററുമായ മിനി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65526/exhibition-of-native-flowers-and-medicinal-plants-organized-at-olive-public-school)