---
title: "ജനശ്രദ്ധ ആകര്‍ഷിച്ച് ഒരു താന്തോന്നിയുടെ എഴുത്തുകള്‍"
english_title: "The writings of an artist attracted public attention PERAMBRA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65621/the-writings-of-an-artist-attracted-public-attention-perambra"
published_at: "2022-09-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631083b14f033_1sarang.jpg"
keywords: []
---

# ജനശ്രദ്ധ ആകര്‍ഷിച്ച് ഒരു താന്തോന്നിയുടെ എഴുത്തുകള്‍

> **Lead Summary:** ** പേരാമ്പ്ര: **ചെറുവണ്ണൂര്‍ ആവള സ്വദേശി സാരംഗ് സി പാലാട്ട് എഴുതിയ 'ഒരു താന്തോന്നിയുടെ എഴുത്തുകള്‍' എന്ന പുസ്തകം ജനശ്രദ്ധ ആകര്‍ഷിക്കുന്നു. നിത്യ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ നുറുങ്ങ് എഴുത്തായി രൂപപ്പെടുത്തിയതാണ് പുസ്തകം.

## Article Content

** പേരാമ്പ്ര: **ചെറുവണ്ണൂര്‍ ആവള സ്വദേശി സാരംഗ് സി പാലാട്ട് എഴുതിയ 'ഒരു താന്തോന്നിയുടെ എഴുത്തുകള്‍' എന്ന പുസ്തകം ജനശ്രദ്ധ ആകര്‍ഷിക്കുന്നു. നിത്യ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ നുറുങ്ങ് എഴുത്തായി രൂപപ്പെടുത്തിയതാണ് പുസ്തകം.

സ്വന്തമായി ലഭിച്ച സ്‌കോളര്‍ഷിപ്പ് തുകയും മറ്റും ഉപയോഗിച്ച് ആണ് സാരംഗ് പുസ്തകം പ്രസിദ്ധീകരിച്ചത്. സ്‌കൂള്‍ കാലഘട്ടത്തിലേ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെ എഴുത്തുകള്‍ക്ക് കാഴ്ചക്കാര്‍ ഏറിയതോടെയാണ് പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

മറ്റു പുസ്തകങ്ങളെ അപേക്ഷിച്ച് ഇതിന് അവതാരികയില്ല എന്നതും ശ്രദ്ധേയമാണ്. വീട്ടില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സ്വന്തം അനുജനാണ് പുസ്തക പ്രകാശനം നടത്തിയത് എന്നതും കൗതുകമായി.

150 രൂപ വിലയുള്ള പുസ്തകത്തില്‍ നൂറിലധികം എഴുത്തുകള്‍ അടങ്ങിയിട്ടുണ്ട്. പുസ്തകം തപാല്‍ ആയി വേണ്ടവര്‍ നിങ്ങളുടെ അഡ്രസ്സ് 8330072369 എന്ന നമ്പറിലേക്ക് വാട്‌സപ്പ് ചെയ്യേണ്ടതാണെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65621/the-writings-of-an-artist-attracted-public-attention-perambra)