---
title: "മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു "
english_title: "The Chakkittapara Panchayat Muslim League meeting decided to make the Muslim League meeting a success"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65632/the-chakkittapara-panchayat-muslim-league-meeting-decided-to-make-the-muslim-league-meeting-a-success"
published_at: "2022-09-01T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310895a500e0_1yogam.jpg"
keywords: []
---

# മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ 25 വരെ പേരാമ്പ്രയില്‍ നടക്കുന്ന നിയോജക മണ്ഡലം മുസ്ലിംലീഗ് സമ്മേളനം വിജയിപ്പിക്കാനാണ് ചെമ്പ്രയില്‍ ചേര്‍ന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് യോഗം തീരുമാനിച്ചത്.

## Article Content

**പേരാമ്പ്ര:** മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ 25 വരെ പേരാമ്പ്രയില്‍ നടക്കുന്ന നിയോജക മണ്ഡലം മുസ്ലിംലീഗ് സമ്മേളനം വിജയിപ്പിക്കാനാണ് ചെമ്പ്രയില്‍ ചേര്‍ന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് യോഗം തീരുമാനിച്ചത്.

യോഗം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി. അഷ്‌റഫ് സമ്മേളനം പ്രോഗ്രാം വിശദീകരിച്ചു.

സമ്മേളന പ്രചരണത്തിന് കുടുംബ സംഗമവും വാഹന പ്രചരണ ജാഥയും നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ പി.എം. അബൂബക്കര്‍ ചെമ്പനോട, നുസ്രത്ത്, ടി.പി. സൂപ്പി, പി.കെ. ഹസന്‍കുട്ടി, സജാദ്, എം.പി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. യൂസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പി. നൗഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65632/the-chakkittapara-panchayat-muslim-league-meeting-decided-to-make-the-muslim-league-meeting-a-success)