---
title: "പ്രവര്‍ത്തന മികവ്; പേരാമ്പ്ര റോട്ടറി ക്ലബ്ബിന് ഗോള്‍ഡന്‍ അവാര്‍ഡ് "
english_title: "operational excellence; Golden Award to Perambra Rotary Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65634/operational-excellence-golden-award-to-perambra-rotary-club"
published_at: "2022-09-01T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63108d9db6d46_OBIT_CARD_JPG.JPG"
keywords: []
---

# പ്രവര്‍ത്തന മികവ്; പേരാമ്പ്ര റോട്ടറി ക്ലബ്ബിന് ഗോള്‍ഡന്‍ അവാര്‍ഡ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര റോട്ടറി ക്ലബ്ബിന്റെ 2021-22 വര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്ത് രണ്ട് ഗോള്‍ഡന്‍ അവാര്‍ഡുകള്‍ 9 സില്‍വര്‍ അവാര്‍ഡുകള്‍ 11 വെങ്കല അവാര്‍ഡുകള്‍ എന്നിവക്ക് അര്‍ഹമായി. കോഴിക്കോട് ചേര്‍ന്ന റോട്ടറി ഡിസ്റ്റിക് അവാര്‍ഡ് ദാന ചടങ്ങില്‍ ഡിസ്റ്റിക് ഗവര്‍ണര്‍ രാജേഷ് സുഭാഷ് വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര റോട്ടറി ക്ലബ്ബിന്റെ 2021-22 വര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്ത് രണ്ട് ഗോള്‍ഡന്‍ അവാര്‍ഡുകള്‍ 9 സില്‍വര്‍ അവാര്‍ഡുകള്‍ 11 വെങ്കല അവാര്‍ഡുകള്‍ എന്നിവക്ക് അര്‍ഹമായി. കോഴിക്കോട് ചേര്‍ന്ന റോട്ടറി ഡിസ്റ്റിക് അവാര്‍ഡ് ദാന ചടങ്ങില്‍ ഡിസ്റ്റിക് ഗവര്‍ണര്‍ രാജേഷ് സുഭാഷ് വിതരണം ചെയ്തു.

റോട്ടറി മുന്‍ പ്രസിഡണ്ട് സി.കെ സാജു മാസ്റ്റേഴ്‌സ്, സെക്രട്ടറി എന്‍.പി സുധീഷ്, പി രാജപാലന്‍, കെ രാമചന്ദ്രന്‍, സുരഭി സുരേഷ്, ഷംസുദ്ദീന്‍, വൈ.എം റഷീദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കൂടാതെ കാറ്റഗറി സിയില്‍ ഏറ്റവും നല്ല ക്ലബായി പേരാമ്പ്ര റോട്ടറി ക്ലബ്ബ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പേരാമ്പ്ര റോട്ടറി ക്ലബ്ബ് കഴിഞ്ഞവര്‍ഷം പാരിസ്ഥിതിക സാമൂഹിക വികസനം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ രംഗങ്ങളില്‍ നടത്തിയ പ്രവര്‍ത്തനം കണക്കിലെടുത്താണ് അവാര്‍ഡിന് അര്‍ഹത നേടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65634/operational-excellence-golden-award-to-perambra-rotary-club)