---
title: "അറിവ് നേടാം: പേരാമ്പ്ര മഞ്ചേരിക്കുന്ന് സാംസ്‌ക്കാരിക നിലയത്തില്‍ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Get Knowledge: Library launched at Perampra Mancherikunn Cultural Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65640/get-knowledge-library-launched-at-perampra-mancherikunn-cultural-center"
published_at: "2022-09-01T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631092a563550_OBIT_CARD_JPG.JPG"
keywords: []
---

# അറിവ് നേടാം: പേരാമ്പ്ര മഞ്ചേരിക്കുന്ന് സാംസ്‌ക്കാരിക നിലയത്തില്‍ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ഗ്രാമ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലുള്ള മഞ്ചേരിക്കുന്ന് സാംസ്‌ക്കാരിക നിലയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** ഗ്രാമ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലുള്ള മഞ്ചേരിക്കുന്ന് സാംസ്‌ക്കാരിക നിലയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു.

റിട്ടയര്‍ ചെയ്ത കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്സര്‍ ശശി പൊന്നണയെ ചടങ്ങില്‍ ആദരിച്ചു. കോവിഡ്കാല സേവനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരായ മിനി, അനൂപ്, സിമി, ഷൈനി, കുഞ്ഞാമി എന്നിവരെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു ആദരിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുജാത മനയ്ക്കല്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാരായണക്കുറുപ്പ്, പി.കെ.ബാലകൃഷ്ണന്‍, പി.എം. ഗീത, സതീശന്‍ നമ്പൂതിരി, കെ.എം പ്രഭാകരന്‍, മുഹമ്മദ് മാവിലി, പി.കെ രാജു, ജുവൈരിയ, എ.കെ അവിനാശ്, ജിത്തു വൈശാഖ്, എ.കെ.രാഘവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എന്‍.പത്മജന്‍ സ്വാഗതവും എം.എം സോമന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65640/get-knowledge-library-launched-at-perampra-mancherikunn-cultural-center)