---
title: "ഓണം പൊന്നോണം: വിവിധ ഓണാഘോഷ പരിപാടികളുമായി ആവള യു.പി സ്‌കൂള്‍ "
english_title: "Onam Ponnonam: Avala UP School with various Onam celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65646/onam-ponnonam-avala-up-school-with-various-onam-celebrations"
published_at: "2022-09-01T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63109602d1449_OBIT_CARD_JPG.JPG"
keywords: []
---

# ഓണം പൊന്നോണം: വിവിധ ഓണാഘോഷ പരിപാടികളുമായി ആവള യു.പി സ്‌കൂള്‍ 

> **Lead Summary:** **ചെറുവണ്ണൂര്‍: **വിവിധ പരിപാടികളോടെ ഈ വര്‍ഷത്തെ ഓണക്കാഴ്ച്ച ഒരുക്കാന്‍ തയ്യാറായി ആവള യു.പി സ്‌കൂള്‍. നാളെ കാലത്ത് 9 മണിമുതല്‍ വിവിധ പരിപാടികള്‍ ആണ് സ്‌കൂളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

## Article Content

**ചെറുവണ്ണൂര്‍: **വിവിധ പരിപാടികളോടെ ഈ വര്‍ഷത്തെ ഓണക്കാഴ്ച്ച ഒരുക്കാന്‍ തയ്യാറായി ആവള യു.പി സ്‌കൂള്‍. നാളെ കാലത്ത് 9 മണിമുതല്‍ വിവിധ പരിപാടികള്‍ ആണ് സ്‌കൂളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്ലാസ്സ് തല പൂക്കളമത്സരം, ഓണപ്പാട്ട്, വടംവലി മത്സരം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടക്കും. അദ്ധ്യാപകര്‍ക്കും രക്ഷിതാക്കളും പങ്കെടുക്കുന്ന വടംവലിമത്സരം മ്യൂസിക്കല്‍ ചെയര്‍ മത്സരം എന്നിവ ഉച്ചക്ക് ശേഷം നടക്കും. ഉച്ചക്ക് വിഭാവ സമൃദ്ധമായ സദ്യ സ്‌കൂളില്‍ ഒരുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65646/onam-ponnonam-avala-up-school-with-various-onam-celebrations)