---
title: "ഓണം സ്‌പെഷല്‍ ഡ്രൈവ്; വാഷ് കൈവശം വച്ചതിന് മുതുകാട് പിള്ളപ്പെരുവണ്ണ സ്വദേശിക്കെതിരെ കേസെടുത്തു "
english_title: "Onam Special Drive; A case has been registered against a resident of Mutukad Pillapperuvanna for possessing a wash basin"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65701/onam-special-drive-a-case-has-been-registered-against-a-resident-of-mutukad-pillapperuvanna-for-possessing-a-wash-basin"
published_at: "2022-09-01T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310d2cb6bcb1_OBIT_CARD_JPG.JPG"
keywords: []
---

# ഓണം സ്‌പെഷല്‍ ഡ്രൈവ്; വാഷ് കൈവശം വച്ചതിന് മുതുകാട് പിള്ളപ്പെരുവണ്ണ സ്വദേശിക്കെതിരെ കേസെടുത്തു 

> **Lead Summary:** **പേരാമ്പ്ര: **വാഷ് സൂക്ഷിച്ച് വച്ചതിന് മുതുകാട് പിള്ളപ്പെരുവണ്ണ സ്വദേശി വടക്കൊമ്പത്ത് മധുവിന്റെ പേരില്‍ കേസെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ മുതുകാട് ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് വാഷ് കണ്ടെടുത്തത്.

## Article Content

**പേരാമ്പ്ര: **വാഷ് സൂക്ഷിച്ച് വച്ചതിന് മുതുകാട് പിള്ളപ്പെരുവണ്ണ സ്വദേശി വടക്കൊമ്പത്ത് മധുവിന്റെ പേരില്‍ കേസെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ മുതുകാട് ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് വാഷ് കണ്ടെടുത്തത്.

റെയ്ഡില്‍ പ്രിവേന്റീവ് ഓഫീസര്‍ പി.കെ സബീര്‍ അലി, സിഇഒമാരായ അനൂപ് കുമാര്‍, ദീപുലാല്‍, ഡ്രൈവര്‍ ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65701/onam-special-drive-a-case-has-been-registered-against-a-resident-of-mutukad-pillapperuvanna-for-possessing-a-wash-basin)