---
title: "കൂത്താളിയില്‍ പിക്കപ്പ് പിറകോട്ട് നീങ്ങി പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു "
english_title: "In Koothali, the pickup rolled back and the injured person died while undergoing treatment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65719/in-koothali-the-pickup-rolled-back-and-the-injured-person-died-while-undergoing-treatment"
published_at: "2022-09-01T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310e8d49e224_OBIT_CARD_JPG.JPG"
keywords: []
---

# കൂത്താളിയില്‍ പിക്കപ്പ് പിറകോട്ട് നീങ്ങി പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പിക്കപ്പ് പിറകോട്ട് നീങ്ങി പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കൂത്താളി പഞ്ചായത്തിലെ ഈരാഞ്ഞീമ്മല്‍ ചാലില്‍ മീത്തല്‍ അമ്മത് ആണ് മരിച്ചത്. 30-ന് വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മണലുമായി വന്ന പിക്കപ്പ് റോഡിലെ കയറ്റം കയറാത്തതിനാല്‍ ഏതാനും പേര്‍ തള്ളി കയറ്റുകയായിരുന്നു.

## Article Content

**പേരാമ്പ്ര:** പിക്കപ്പ് പിറകോട്ട് നീങ്ങി പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കൂത്താളി പഞ്ചായത്തിലെ ഈരാഞ്ഞീമ്മല്‍ ചാലില്‍ മീത്തല്‍ അമ്മത് ആണ് മരിച്ചത്. 30-ന് വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മണലുമായി വന്ന പിക്കപ്പ് റോഡിലെ കയറ്റം കയറാത്തതിനാല്‍ ഏതാനും പേര്‍ തള്ളി കയറ്റുകയായിരുന്നു.

ഈ സമയം വാഹനം പിറകിലോട്ട് നീങ്ങിയപ്പോള്‍ റോഡികില്‍ നില്‍ക്കുകയായിരുന്ന അമ്മതിനെ തട്ടിയാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരിച്ചു.

ഭാര്യ: ഖദീജ. മക്കള്‍: സവാദ് ( ജസ് ന ജുവലറി പേരാമ്പ്ര), സാജിത, സൗദ. മരുമക്കള്‍: താജുദ്ദീന്‍, ഷമീര്‍, ഷംന. സഹോദരങ്ങള്‍: മൊയ്തി, അബ്ദുള്ള, ഫാത്തിമ, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65719/in-koothali-the-pickup-rolled-back-and-the-injured-person-died-while-undergoing-treatment)