ജാനകിക്കാട് പീഡനം: രണ്ടാമത് പീഡിപ്പിച്ചത് പന്നിക്കോട്ടൂര്‍ വനത്തില്‍

ജാനകിക്കാട് പീഡനം: രണ്ടാമത് പീഡിപ്പിച്ചത് പന്നിക്കോട്ടൂര്‍ വനത്തില്‍
Oct 22, 2021 01:31 PM | By Perambra Admin

പേരാമ്പ്ര : ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി വീണ്ടും പീഡനത്തിരായായത് പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ വനത്തില്‍ വെച്ച് ആണ്. സംഭവത്തില്‍ കുറ്റ്യാടി ആക്കല്‍ സ്വദേശി മാവിലപ്പാടി ഗുരിക്കൾ പറമ്പത്ത് മര്‍വിന്‍ (22) പൊലീസ് കസ്റ്റഡിയിലാണ്.

പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പന്നിക്കോട്ടൂര്‍ പുഞ്ചവയ എന്ന സ്ഥലത്ത് വച്ച് ഈ മാസം 16 നാണ് പതിനേഴുകാരിയായ പെണ്‍കുട്ടി രണ്ടാം തവണയും പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ വീട്ടില്‍ നിന്നുമാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ ഇവിടെ എത്തിച്ചത്.

മൂന്നുപേരും ഒരു ബൈക്കിലാണ് ഇവിടെ എത്തിയതെന്നും ഉള്‍വനത്തിലേക്ക് കൂട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

നിലവില്‍ റിമാന്‍ഡിലുള്ള രാഹുലും ഇപ്പോള്‍ കസ്റ്റഡിയിലുള്ള മര്‍വിനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ടാമതും പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയായിരുന്നു. മര്‍വിനെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പേരാമ്പ്ര ഡിവൈഎസ്പി ജയന്‍ ഡൊമിനിക്കാണ് കേസ് അന്വേഷിക്കുന്നത്.

സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പോക്സോ കേസ് ചുമത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി ഇന്ന് അന്വേഷണ സംഘം കോഴിക്കോട് പോക്സോ കോടതിയില്‍ അപേക്ഷ നല്‍കും. നാദാപുരം എഎസ്പി യാണ് ആദ്യം നടന്ന കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നത്.

പെരുവണ്ണാമൂഴി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസ് പേരാമ്പ്ര ഡിവൈഎസ്പി യാണ് അന്വേഷിക്കുന്നത്. ഈ മാസം മൂന്നിനാണ് പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. കുറ്റ്യാടി സ്വദേശിയായ 17കാരിയാണ് പരാതിക്കാരി. മൂന്ന് കായക്കൊടി ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തായിരുന്നു പീഡനം. നിലവില്‍ പൊലീസും വനിതാശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കിവരികയാണ്

Janakikkad torture: The second torture took place in Pannikottur forest

Next TV

Related Stories
നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

Dec 1, 2021 02:40 PM

നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

മൂന്നാം വര്‍ഷ ഇലക്‌ട്രോണിക് വിദ്യാര്‍ത്ഥിയാണ്. ഹോസ്റ്റലിലെ ബാത്ത് റൂമിന് സമീപം ആളൊഴിഞ്ഞ മുറിയില്‍ തൂങ്ങിയ നിലയില്‍ മറ്റൊരു...

Read More >>
റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

Nov 30, 2021 09:54 PM

റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് നേതൃപരിശീലന പരിപാടി...

Read More >>
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Nov 30, 2021 08:55 PM

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിന്‍സി ബാബുവിനെ എസ്എഫ്‌ഐ ഏരിയ കമ്മിറ്റി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയും, സ്ത്രീത്വത്തെ...

Read More >>
ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Nov 30, 2021 08:24 PM

ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎഡ്, ബിപിഎഡ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍...

Read More >>
ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

Nov 30, 2021 06:44 PM

ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

ശിഹാബ് തങ്ങളുടെ സ്മരണയില്‍ കാരുണ്യ കേന്ദ്രങ്ങള്‍ ഉയരുന്നത്...

Read More >>
കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര  മണ്ഡലം പ്രസിഡണ്ട്

Nov 30, 2021 03:23 PM

കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്

നിലവില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച്...

Read More >>
Top Stories