---
title: "മുസ്ലിം ലീഗ് സമ്മേളനം: തൊഴിലാളി സംഗമത്തില്‍ 1000 പേരെ പങ്കെടുപ്പിക്കും "
english_title: "Muslim League Conference: 1000 people will participate in the workers meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65775/muslim-league-conference-1000-people-will-participate-in-the-workers-meeting"
published_at: "2022-09-02T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311859b92df9_OBIT_CARD_JPG.JPG"
keywords: []
---

# മുസ്ലിം ലീഗ് സമ്മേളനം: തൊഴിലാളി സംഗമത്തില്‍ 1000 പേരെ പങ്കെടുപ്പിക്കും 

> **Lead Summary:** **പേരാമ്പ്ര: **സപ്റ്റബറില്‍ 4 ദിവസങ്ങളിലായി നടക്കുന്ന പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് 25ന് നടക്കുന്ന തൊഴിലാളി സംഗമത്തില്‍ 1000 തൊഴിലാളികളെ പങ്കെടുപ്പിക്കുവാന്‍ പേരാമ്പ്ര നിയോജക മണ്ഡലം എസ്ടിയു സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര: **സപ്റ്റബറില്‍ 4 ദിവസങ്ങളിലായി നടക്കുന്ന പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് 25ന് നടക്കുന്ന തൊഴിലാളി സംഗമത്തില്‍ 1000 തൊഴിലാളികളെ പങ്കെടുപ്പിക്കുവാന്‍ പേരാമ്പ്ര നിയോജക മണ്ഡലം എസ്ടിയു സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി ടി.കെ.എ ലത്തീഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു മണ്ഡലം പ്രസിഡന്റ് പി.കെ റഹീം അധ്യക്ഷനായി. എസ്.ടി.യു മണ്ഡലം നിരീക്ഷകന്‍ ഒ മമ്മു മുഖ്യപ്രഭാഷണം നടത്തി.

അസീസ് കുന്നത്ത്, സി.കെ.സി ഇബ്രാഹിം, പി.കെ മുസ്തഫ, കൂളിക്കണ്ടി കരീം, ഇബ്രാഹിം കൊല്ലി, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, സമദ് ആവള, മുഹമ്മദലി പുറവൂര്‍, കെ.പി കരീം, ഒ.പി റസാഖ്, കെ.ടി കുഞ്ഞമ്മദ്, ചാലില്‍ അബ്ദുറഹിമാന്‍, കെ.എം കരീം, ഇ.എം മനാഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65775/muslim-league-conference-1000-people-will-participate-in-the-workers-meeting)