---
title: "കായണ്ണ ഗ്രാമപഞ്ചായത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി "
english_title: "Kayanna staged a dharna in front of the Gram Panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65836/kayanna-staged-a-dharna-in-front-of-the-gram-panchayat-office"
published_at: "2022-09-02T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311c4901d52f_1dharna1.jpg"
keywords: []
---

# കായണ്ണ ഗ്രാമപഞ്ചായത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി 

> **Lead Summary:** **കായണ്ണ:** കായണ്ണ ഗ്രാമപഞ്ചായത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ബിജെപി കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ ഉത്തരമേഖല സെക്രട്ടറി എന്‍.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. സി. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കായണ്ണ:** കായണ്ണ ഗ്രാമപഞ്ചായത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ബിജെപി കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ ഉത്തരമേഖല സെക്രട്ടറി എന്‍.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. സി. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ് പദ്ധതിയിലെ കള്ള പ്രചരണം അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാര്‍ വെട്ടി കുറച്ച ഫണ്ട് പുന:സ്ഥാപിക്കുക, ലൈഫ് പദ്ധതിക്ക് ഉടന്‍ പണം നല്‍കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ജയപ്രകാള്‍ കായണ്ണ, കെ.പി. സത്യന്‍, കെ. രാജേഷ് കായണ്ണ, കെ.പി. ചന്ദ്രന്‍, സായുജ് ബാബു നേതാജി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65836/kayanna-staged-a-dharna-in-front-of-the-gram-panchayat-office)