---
title: "ഓണച്ചന്ത ആരംഭിച്ച് പേരാമ്പ്ര റീജ്യനല്‍ സഹകരണ ബാങ്ക് "
english_title: "Perampra Regional Co-operative Bank started Onachanta"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65841/perampra-regional-co-operative-bank-started-onachanta"
published_at: "2022-09-02T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311ccaed8cbc_OBIT_CARD_JPG.JPG"
keywords: []
---

# ഓണച്ചന്ത ആരംഭിച്ച് പേരാമ്പ്ര റീജ്യനല്‍ സഹകരണ ബാങ്ക് 

> **Lead Summary:** **പേരാമ്പ്ര: **കേരള സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണത്തോടെ പേരാമ്പ്ര റീജ്യനല്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് പി.ബാലന്‍ അടിയോടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരള സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണത്തോടെ പേരാമ്പ്ര റീജ്യനല്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് പി.ബാലന്‍ അടിയോടി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ പി.ജോന അദ്ധ്യക്ഷയായി. ഡയരക്ടര്‍മാരയ ഗോപാല ക്ലഷ്ണന്‍ തണ്ടോറപ്പാറ, ടി.കെ.ഗോപാലന്‍, ഇ.പി.ഇബ്രാഹിം, സി.കെ.ചന്ദ്രന്‍, വ്യാപാരി വ്യവസായി സമിതി ട്രഷറര്‍ ടി.സോമന്‍, ഗുഡ്‌വില്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.എന്‍ സുധീഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സി.പി.പ്രകാശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65841/perampra-regional-co-operative-bank-started-onachanta)