---
title: "ഓണാഘോഷവും സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനവും വാല്യക്കോട് എയുപി സ്‌കൂളില്‍ നടന്നു "
english_title: "Onam celebration and inauguration of staff library was held at Valyakode AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65990/onam-celebration-and-inauguration-of-staff-library-was-held-at-valyakode-aup-school"
published_at: "2022-09-03T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312e84fc5cd7_1aau.jpg"
keywords: []
---

# ഓണാഘോഷവും സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനവും വാല്യക്കോട് എയുപി സ്‌കൂളില്‍ നടന്നു 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. സാംസ്‌ക്കാരിക സമ്മേളനത്തിന്റെയും സ്റ്റാഫ് ലൈബ്രറിയുടെയും ഉദ്ഘാടനം സാഹിത്യകാരന്‍ മനോജ് പൊന്‍പറ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. സാംസ്‌ക്കാരിക സമ്മേളനത്തിന്റെയും സ്റ്റാഫ് ലൈബ്രറിയുടെയും ഉദ്ഘാടനം സാഹിത്യകാരന്‍ മനോജ് പൊന്‍പറ നിര്‍വ്വഹിച്ചു.

കെ.എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് പാചക തൊഴിലാളികളെ ഓണക്കോടി നല്‍കി ആദരിച്ചു.

പി. ഷിജിന, സലിം മിലാസ്, ഇ.പി. അമീറ മൂസ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. 

പൂക്കള മത്സരം, കമ്പവലി മത്സരം, ലെമണ്‍ സ്പൂണ്‍, മ്യൂസിക്കല്‍ ചെയര്‍, ചാക്കില്‍ ഓട്ടം, ഓലമെടയല്‍ തുടങ്ങിയ വിവിധ മത്സരങ്ങള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ചു.

വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. സ്‌കൂള്‍ പ്രധാനധ്യാപിക എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീജ പുതുക്കുടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65990/onam-celebration-and-inauguration-of-staff-library-was-held-at-valyakode-aup-school)