---
title: "വിശപ്പ് രഹിതം നമ്മുടെ കേരളം; പേരാമ്പ്രയില്‍ ഇനി ആരും വിശന്നിരിക്കില്ല "
english_title: "Our Kerala is hunger free; No one will be hungry in Perambra anymore perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66072/our-kerala-is-hunger-free-no-one-will-be-hungry-in-perambra-anymore-perambra"
published_at: "2022-09-03T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313329dc92cd_SUBHIKSHA1.jpg"
keywords: []
---

# വിശപ്പ് രഹിതം നമ്മുടെ കേരളം; പേരാമ്പ്രയില്‍ ഇനി ആരും വിശന്നിരിക്കില്ല 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ഇനി ആരും വിശന്നിരിക്കില്ല. ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കില്‍ നല്‍കുക എന്ന് ഉദ്ദേശത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിത കേരളം പദ്ധതി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ഇനി ആരും വിശന്നിരിക്കില്ല. ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കില്‍ നല്‍കുക എന്ന് ഉദ്ദേശത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിത കേരളം പദ്ധതി.

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കല്ലോട് വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരം പേരാമ്പ്ര സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിന്റെ സഹകരണത്തോടെ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു.

പ്രസ്തുത ഹോട്ടല്‍ ഉദ്ഘാടനം പൊതു വിതരണ ഉപഭോക്തകാര്യ വകുപ്പ് മന്ത്രി അഡ്വ: ജി.ആര്‍. അനില്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. അധ്യക്ഷന്‍ എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് കുമാരി ലത സ്വാഗതം പറഞ്ഞ ചടങ്ങില്‍ വടകര എംപി കെ. മുരളീധരന്‍ മുഖ്യാതിഥിയായി.

ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ: പി. വസന്തത്തിന്റെ സാന്നിദ്ധ്യത്തില്‍ സുഭിക്ഷ ചെയര്‍മാന്‍ എം. കുഞ്ഞമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.കെ. പത്മനാഭന്‍, എ.കെ. ചന്ദ്രന്‍, ബാലനാരായണന്‍, എസ്.പി. കുഞ്ഞമ്മദ്. കെ.ജി. രാമനാരായണന്‍, കെ. എം. സുധാകരന്‍, പി.കെ.എം. ബാലകൃഷ്ണന്‍, എന്‍.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ് അംഗം അമ്പിളി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ് അംഗം വിനോദ് തിരുവോത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66072/our-kerala-is-hunger-free-no-one-will-be-hungry-in-perambra-anymore-perambra)