---
title: "കെഎംസിസി വിവാഹ ധനസഹായം നല്‍കി "
english_title: "KMCC provided marriage finance perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66083/kmcc-provided-marriage-finance-perambra"
published_at: "2022-09-03T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63133d2c8ec64_1_sahayam.jpg"
keywords: []
---

# കെഎംസിസി വിവാഹ ധനസഹായം നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ പ്രവാസി ലീഗ് പ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തിന് റിയാദിലെ ലൈല അഫ്ലാജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ധനസഹായം നല്‍കി.

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ പ്രവാസി ലീഗ് പ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തിന് റിയാദിലെ ലൈല അഫ്ലാജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ധനസഹായം നല്‍കി.

പേരാമ്പ്ര മണ്ഡലം ലീഗ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് പേരാമ്പ്ര സ്വാഗതം പറഞ്ഞു.

കെഎംസിസി ധനസഹായം കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി.പി എ. അസീസ് ചേനോളി ശാഖ മുസ്ലിം ലീഗ് ട്രഷറര്‍ മജിദ് ചേനോളിയെ ഏല്‍പ്പിച്ചു.

കെഎംസിസി നേതാക്കളായ സി.എം.എ. നാസര്‍, സി.എം. അല്‍ മജീദ്, പ്രവാസി ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി. കെ.കെ. നാസര്‍, യൂത്ത് ലീഗ് നേതാക്കളായ വി.എം. നൗഫല്‍, ആര്‍.കെ. മുഹമ്മദ്, ഗഫൂര്‍ വാല്യക്കോട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66083/kmcc-provided-marriage-finance-perambra)