പേരാമ്പ്ര: യുപിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര കേരള സര്‍ക്കാറുകളുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കണ്വെന്ഷന് തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്തുകള്‍ അശാസ്ത്രീയമായി തൊഴിലുറപ്പ് മേഖല മാറ്റിയത് കൊണ്ട് പലര്‍ക്കും കൃത്യമായി 100 ദിന തൊഴില്‍ ലഭിക്കുന്നില്ല. അരിക്കുളം ഗ്രാമപഞ്ചായത്തില്‍ രാഷ്ട്രീയം കലര്‍ത്തി തൊഴിലുറപ്പ് തൊഴിലാളികളോട് വിചേനം കാണിക്കുന്നതായും പരക്കെ ആക്ഷേപമുണ്ട്.
ഇതിനെ ശക്തമായി നേരിടുമെന്ന് ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി ശ്രീധരന് കണ്ണമ്പത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശശിന്ദ്രന് പുളിയതിങ്കല്‍ അദ്ധ്വക്ഷനായി. ശ്രീധരന് കല്പ്പത്തൂര്, പി.എം രാധ, അനില്‍കുമാര്‍ അരിക്കുളം, പി.കെ.കെ ബാബു, കെ.എം.എ ജലീല്‍, സുഭിക്ഷ തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.
അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന് മികച്ച വനിതാകര്‍ഷകയായി തെരഞ്ഞെടുത്ത സൗദകുറ്റിക്കണ്ടിയെയും മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത എടച്ചേരി ബാലകൃഷ്ണന് നായരെയും കണ്‍വെന്‍ഷനില്‍ അനുമോദിച്ചു.
INTUC Arikulam Constituency Convention to organize agitation against move to subvert job guarantee scheme