---
title: "ചിത്രരചനാ ശില്പശാല സംഘടിപ്പിച്ച് കൂട്ടാലിട നവജീവന്‍ ട്രസ്റ്റ് "
english_title: "Kootalita Navajeevan Trust organized painting workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66342/kootalita-navajeevan-trust-organized-painting-workshop"
published_at: "2022-09-05T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315c942d9692_OBIT_CARD_JPG.JPG"
keywords: []
---

# ചിത്രരചനാ ശില്പശാല സംഘടിപ്പിച്ച് കൂട്ടാലിട നവജീവന്‍ ട്രസ്റ്റ് 

> **Lead Summary:** **കൂട്ടാലിട :** നവജീവന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഏകദിന ചിത്രരചനാ ശില്പശാല നടത്തി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 200 റോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സചിത്രന്‍ പേരാമ്പ്രയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും നടത്തി. ചിത്രകാരന്‍ കരുണാകരന്‍ പേരാമ്പ്ര ചിത്രം വരച്ച് ശില്പശാല ഉദ്ഘാടനം ചെയ്തു.

## Article Content

**കൂട്ടാലിട :** നവജീവന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഏകദിന ചിത്രരചനാ ശില്പശാല നടത്തി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 200 റോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സചിത്രന്‍ പേരാമ്പ്രയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും നടത്തി. ചിത്രകാരന്‍ കരുണാകരന്‍ പേരാമ്പ്ര ചിത്രം വരച്ച് ശില്പശാല ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയര്‍മാന്‍ ഇ. ഗോവിന്ദന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു. ഉണ്ണി പാബ്ലോ, പി. രാമചന്ദ്രന്‍ നമ്പൂതിരി, കെ.സി. രാജീവന്‍, പി. ഹരി നമ്പൂതിരി, സചിത്രന്‍ പേരാമ്പ്ര, സദാനന്ദന്‍ ഗോര്‍ണിക്ക എന്നിവര്‍ ക്യാമ്പുകള്‍ നയിച്ചു. മാനേജിംഗ് ട്രസ്റ്റി ദിവാകരന്‍ വരദ, ക്യാമ്പ് ഡയരക്ടര്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി, കാവില്‍. പി. മാധവന്‍ എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനം വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ടി.വി. മനോജ്, പ്രസാദ് പൊക്കിട്ടാത്ത്, സുരേഷ് പാര്‍വ്വതീപുരം, അജിത്ത് കിഴക്കമ്പത്ത്, മോഹനന്‍ പെരേച്ചി എന്നിവര്‍ സംസാരിച്ചു.

കെ.കെ. മൊയ്തീന്‍, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ. അരവിന്ദാക്ഷന്‍, ഗീത. കെ.ഉണ്ണി, കെ.കെ. ഷംന, വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ ഒ.എം. കൃഷ്ണകുമാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66342/kootalita-navajeevan-trust-organized-painting-workshop)