---
title: "പേരാമ്പ്രയില്‍ ഇഎസ്‌ഐ ഡിസ്പന്‍സറി അനുവദിക്കണമെന്ന് സിഐടിയു പേരാമ്പ്ര ഏരിയ കണ്‍വന്‍ഷന്‍ "
english_title: "CITU Perampra Area Convention to allow ESI Dispensary in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66363/citu-perampra-area-convention-to-allow-esi-dispensary-in-perampra"
published_at: "2022-09-05T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315d54db8be0_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയില്‍ ഇഎസ്‌ഐ ഡിസ്പന്‍സറി അനുവദിക്കണമെന്ന് സിഐടിയു പേരാമ്പ്ര ഏരിയ കണ്‍വന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **ആയിര കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന പേരാമ്പ്ര ഏരിയയില്‍ ഇഎസ്‌ഐ ഡിസ്പന്‍സറി അനുവദിക്കണമെന്ന് ചക്കിട്ടപ്പാറ ആര്‍ രവീന്ദ്രന്‍ നഗറില്‍ നടന്ന സിഐടിയു പേരാമ്പ്ര ഏരിയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ ദാസന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ആയിര കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന പേരാമ്പ്ര ഏരിയയില്‍ ഇഎസ്‌ഐ ഡിസ്പന്‍സറി അനുവദിക്കണമെന്ന് ചക്കിട്ടപ്പാറ ആര്‍ രവീന്ദ്രന്‍ നഗറില്‍ നടന്ന സിഐടിയു പേരാമ്പ്ര ഏരിയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ ദാസന്‍ ഉദ്ഘാടനം ചെയ്തു.

എ.കെ പത്മനാഭന്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ പത്മാവതി രക്തസാക്ഷി പ്രമേയവും കെ.പി സജീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി.കെ ലോഹിതാക്ഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പരാണ്ടി മനോജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സിഐടിയു ജില്ല സെക്രട്ടറി കെ മോഹന്‍ ദാസ്, എം കുഞ്ഞമ്മദ്, എന്‍.പി ബാബു , പള്ളുരുത്തി ജോസഫ്, ടി.പി കുഞ്ഞനന്തന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ ലോഹിതാക്ഷന്‍- പ്രസിഡന്റ്. പി.എം കുഞ്ഞിക്കണ്ണന്‍, കെ നാരായണന്‍, ശശികുമാര്‍ പേരാമ്പ്ര, എന്‍.എം കുഞ്ഞിക്കണ്ണന്‍, കെ.സി പത്മാവതി, എന്‍.കെ ലാല്‍ - വൈസ് : പ്രസിഡന്റുമാര്‍. കെ സുനില്‍ - സെക്രട്ടറി. ടി.പി കുഞ്ഞനന്തന്‍, എ.കെ എം രാജന്‍, കെ.പി സജീഷ്, ജയേഷ് കുമാര്‍, ടി.പി ഷീന, കെ അഭിലാഷ്- ജോ: സെക്രട്ടറിമാര്‍. പരാണ്ടി മനോജ് ട്രഷറര്‍ എന്നിവര്‍ ഭാരഭാഹികളായി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66363/citu-perampra-area-convention-to-allow-esi-dispensary-in-perampra)