---
title: "അധ്യാപകദിനം വ്യത്യസ്തമായി ആചരിച്ച് പേരാമ്പ്ര കൈരളി വിടിസി "
english_title: "Perampra Kairali VTC celebrates Teachers' Day differently"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66415/perampra-kairali-vtc-celebrates-teachers-day-differently"
published_at: "2022-09-05T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316162f3775d_OBIT_CARD_JPG.JPG"
keywords: []
---

# അധ്യാപകദിനം വ്യത്യസ്തമായി ആചരിച്ച് പേരാമ്പ്ര കൈരളി വിടിസി 

> **Lead Summary:** **പേരാമ്പ്ര: **അധ്യാപക ദിനത്തില്‍ പേരാമ്പ്ര ദയ ചാരിറ്റബിള്‍ സൊസൈറ്റിയോടൊപ്പം ഓണമാഘോഷിച്ചും തികച്ചും അവശരായ കിടപ്പു രോഗികള്‍ക്ക് ഓണസമ്മാനമായ് പുതപ്പും ബെഡ് ഷീറ്റും നല്‍കിയും കൈരളി വിടിസി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

## Article Content

**പേരാമ്പ്ര: **അധ്യാപക ദിനത്തില്‍ പേരാമ്പ്ര ദയ ചാരിറ്റബിള്‍ സൊസൈറ്റിയോടൊപ്പം ഓണമാഘോഷിച്ചും തികച്ചും അവശരായ കിടപ്പു രോഗികള്‍ക്ക് ഓണസമ്മാനമായ് പുതപ്പും ബെഡ് ഷീറ്റും നല്‍കിയും കൈരളി വിടിസി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

ഓണക്കോടിക്കായ് മാറ്റിവച്ച തുകയില്‍ നിന്നും സഹപാഠിയ്ക്കാരു കൈ താങ്ങ് എന്ന പദ്ധതിയിലേക്ക് നല്ലൊരു തുക ശേഖരിച്ചു നല്‍കാനും വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീബാല ചന്ദ്രന്‍ പാറച്ചോട്ടില്‍ ഉദ്ഘാടനം ചെയ്തു.

ദയ ജനറല്‍ സെക്രട്ടറി മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് സെന്റര്‍ ഡയറക്ടര്‍ ഐ സുനിത അധ്യക്ഷനായി. ചടങ്ങില്‍ കെ പ്രസീത, അനൂപ് എന്നിവരെ ആദരിച്ചു. കൈരളിയിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഉപഹാരം നല്‍കി.

ദയയ്ക്കുള്ള ഉപഹാരം കൈരളി വിടിസി പ്രിന്‍സിപ്പല്‍ കെ.ബി രതീഷ് കുമാര്‍ വിതരണം ചെയ്തു. ദയ ചെയര്‍മാന്‍ പി ഇമ്പിച്ചാലി ഉപഹാരം ഏറ്റുവാങ്ങി. ഏ.കെ തറുവയ് ഹാജി, അരവിന്ദന്‍ മുതുവോട്ട്, ഇ.പി.കുഞ്ഞബ്ദുള്ള, പ്രഭാ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

ശേഷം കുട്ടികളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. കെ പ്രസീത, ബിനുമോള്‍, ഷൈനി സുനില്‍, സി.പി സൗമ്യ, പി.എം അനുഷ, കെ നിത്യ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66415/perampra-kairali-vtc-celebrates-teachers-day-differently)