പേരാമ്പ്ര -താന്നിക്കണ്ടി റോഡ് നിര്‍മ്മാണത്തിലെ അലംഭാവം; റോഡ് പൂര്‍ത്തിയാക്കാന്‍ പുതിയ ടെണ്ടര്‍ നടപടികളിലേക്ക്

പേരാമ്പ്ര -താന്നിക്കണ്ടി റോഡ് നിര്‍മ്മാണത്തിലെ അലംഭാവം; റോഡ് പൂര്‍ത്തിയാക്കാന്‍ പുതിയ ടെണ്ടര്‍ നടപടികളിലേക്ക്
Oct 22, 2021 08:41 PM | By Perambra Editor

 പേരാമ്പ്ര: പേരാമ്പ്ര -താന്നിക്കണ്ടി -ചക്കിട്ടപാറ റോഡ് സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ നീക്കിയതിനു പിന്നാലെ റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ അതിവേഗ നടപടികളുമായി പൊതുമരാമത്ത് വകുപ്പ്.

അവശേഷിക്കുന്ന പ്രവൃത്തി ചെയ്യുന്നതിനുള്ള ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നവംബര്‍ 9നാണ്. നവംബര്‍ 12 ടെണ്ടര്‍ ഓപ്പണ്‍ ചെയ്യും. പ്രവൃത്തിയില്‍ അലംഭാവം കാണിച്ച കരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ പ്രവൃത്തി തുടരുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും എംഎല്‍എ ടി.പി രാമകൃഷ്ണനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

കാസര്‍ഗോഡ് എംഡി കണ്‍സ്ട്രക്ഷന്‍ പതിനാറ് മാസം കൊണ്ട് പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നത്. ഇത് വ്യാപക പരാതിക്കിടയാക്കിയിരുന്നു.

പരാതിയെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എംഎല്‍എ യും സ്ഥലം സന്ദര്‍ശിച്ച് റോഡ് പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നിട്ടും പുരോഗതി ഉണ്ടായില്ല.

ഇതേ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ഇതേ തുടര്‍ന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇതിന് റോഡ്‌സ് വിഭാഗം ചീഫ് എഞ്ചിനിയര്‍ ഇന്നലെ അംഗീകാരം നല്‍കുകയും ചെയ്തു.

ഇതോടെയാണ് ടെണ്ടര്‍ പ്രവൃത്തിയും ആരംഭിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ റോഡ്‌സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പുറത്തിറക്കി. രണ്ടാഴ്ച കൊണ്ട് ഈ നടപടികള്‍ പൂര്‍ത്തിയാക്കി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ നിര്‍മ്മാണ പ്രവൃത്തി പുനരാരംഭിക്കാനാണ് തീരുമാനം.

Carelessness in road construction; To new tender procedures to complete the perambra tnannikkandy road

Next TV

Related Stories
നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

Dec 1, 2021 02:40 PM

നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

മൂന്നാം വര്‍ഷ ഇലക്‌ട്രോണിക് വിദ്യാര്‍ത്ഥിയാണ്. ഹോസ്റ്റലിലെ ബാത്ത് റൂമിന് സമീപം ആളൊഴിഞ്ഞ മുറിയില്‍ തൂങ്ങിയ നിലയില്‍ മറ്റൊരു...

Read More >>
റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

Nov 30, 2021 09:54 PM

റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് നേതൃപരിശീലന പരിപാടി...

Read More >>
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Nov 30, 2021 08:55 PM

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിന്‍സി ബാബുവിനെ എസ്എഫ്‌ഐ ഏരിയ കമ്മിറ്റി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയും, സ്ത്രീത്വത്തെ...

Read More >>
ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Nov 30, 2021 08:24 PM

ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎഡ്, ബിപിഎഡ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍...

Read More >>
ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

Nov 30, 2021 06:44 PM

ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

ശിഹാബ് തങ്ങളുടെ സ്മരണയില്‍ കാരുണ്യ കേന്ദ്രങ്ങള്‍ ഉയരുന്നത്...

Read More >>
കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര  മണ്ഡലം പ്രസിഡണ്ട്

Nov 30, 2021 03:23 PM

കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്

നിലവില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച്...

Read More >>
Top Stories