---
title: "എം.എസ്.എഫ് ലഹരി വിരുദ്ധറാലിയും ബോധവത്ക്കരണം ക്യാമ്പയിനും നടത്തി "
english_title: "MSF alcohol was conducted anti-alcohol and awareness campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66691/msf-alcohol-was-conducted-anti-alcohol-and-awareness-campaign"
published_at: "2022-09-07T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63182425668fa_OBIT_CARD_JPG.JPG"
keywords: []
---

# എം.എസ്.എഫ് ലഹരി വിരുദ്ധറാലിയും ബോധവത്ക്കരണം ക്യാമ്പയിനും നടത്തി 

> **Lead Summary:** ** പേരാമ്പ്ര: **സന്ധിയില്ല ലഹരിക്കെതിരെ സമര സജ്ജരാവുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി വിദ്യാലയങ്ങളില്‍ നടത്തിവരുന്ന ലഹരി വിരുദ്ധറാലിയുടെയും ബോധവത്ക്കരണ ക്യാമ്പയിനിന്റെയും മണ്ഡലംതല ഉദ്ഘാടനം അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ അഭിമാന ബോധത്തോടെ ക്രിയാത്മകമായി തങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തിയെടുക്കേണ്ടുന്നതിനുവേണ്ടി പ്രയത്‌നിക്കേണ്ടുന്ന കൗമാര, യൗവ്വനങ്ങളെ തങ്ങളുടെ ഇങ്കിതങ്ങള്‍ക്ക് വഴങ്ങുന്ന കേവലം ഉപകരണങ്ങളാക്കി മാറ്റുന്ന സാമൂഹ്യ ദ്രോഹികളായ ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും, ബന്ധപ്പെട്ട അധികൃതര്‍ ഗൗരവത്തോടെ തന്നെ പ്രസ്തുത വിഷയത്തെ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.പി ഷുഐബ് തറമ്മല്‍ അധ്യക്ഷനായി. ബാസിം ബഷീര്‍, മുഹമ്മദ് ഷഹല്‍, ആഫ്‌നാന്‍, എം.എസ് ആദില്‍, സഫ്വാന്‍, സി.കെ ദില്‍ഷാദ്, ഫവാസ് എന്നിവര്‍ സംസാരിച്ചു.

## Article Content

** പേരാമ്പ്ര: **സന്ധിയില്ല ലഹരിക്കെതിരെ സമര സജ്ജരാവുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി വിദ്യാലയങ്ങളില്‍ നടത്തിവരുന്ന ലഹരി വിരുദ്ധറാലിയുടെയും ബോധവത്ക്കരണ ക്യാമ്പയിനിന്റെയും മണ്ഡലംതല ഉദ്ഘാടനം അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ അഭിമാന ബോധത്തോടെ ക്രിയാത്മകമായി തങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തിയെടുക്കേണ്ടുന്നതിനുവേണ്ടി പ്രയത്‌നിക്കേണ്ടുന്ന കൗമാര, യൗവ്വനങ്ങളെ തങ്ങളുടെ ഇങ്കിതങ്ങള്‍ക്ക് വഴങ്ങുന്ന കേവലം ഉപകരണങ്ങളാക്കി മാറ്റുന്ന സാമൂഹ്യ ദ്രോഹികളായ ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും, ബന്ധപ്പെട്ട അധികൃതര്‍ ഗൗരവത്തോടെ തന്നെ പ്രസ്തുത വിഷയത്തെ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.പി ഷുഐബ് തറമ്മല്‍ അധ്യക്ഷനായി. ബാസിം ബഷീര്‍, മുഹമ്മദ് ഷഹല്‍, ആഫ്‌നാന്‍, എം.എസ് ആദില്‍, സഫ്വാന്‍, സി.കെ ദില്‍ഷാദ്, ഫവാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66691/msf-alcohol-was-conducted-anti-alcohol-and-awareness-campaign)