---
title: "മുന്‍ അദ്ധ്യാപകരെ ആദരിച്ച് കിഴക്കന്‍ പേരാമ്പ്രയിലെ തണ്ടോറ കുടുംബം മാതൃകയായി"
english_title: "The Tandora family of East Perambra set an example by honoring former teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66695/the-tandora-family-of-east-perambra-set-an-example-by-honoring-former-teachers"
published_at: "2022-09-07T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63182808d2d4a_OBIT_CARD_JPG.JPG"
keywords: []
---

# മുന്‍ അദ്ധ്യാപകരെ ആദരിച്ച് കിഴക്കന്‍ പേരാമ്പ്രയിലെ തണ്ടോറ കുടുംബം മാതൃകയായി

> **Lead Summary:** ** പേരാമ്പ്ര: **അധ്യാപക ദിനത്തില്‍ മുന്‍ അദ്ധ്യാപകരെ ആദരിച്ച് ഒരു കുടുംബം മാതൃകയായി. കിഴക്കന്‍ പേരാമ്പ്രയിലെ തണ്ടോറ കുടുംബമാണ് കുളത്തുവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗുരുനാഥന്‍ മാരേ ആദരിച്ച ചടങ്ങ് സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര: **അധ്യാപക ദിനത്തില്‍ മുന്‍ അദ്ധ്യാപകരെ ആദരിച്ച് ഒരു കുടുംബം മാതൃകയായി. കിഴക്കന്‍ പേരാമ്പ്രയിലെ തണ്ടോറ കുടുംബമാണ് കുളത്തുവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗുരുനാഥന്‍ മാരേ ആദരിച്ച ചടങ്ങ് സംഘടിപ്പിച്ചത്.

മുന്‍കാല അധ്യാപകരായ എന്‍.സി ജോസ്, എന്‍ ഏലമ്മ, എലിസമ്പത്ത് സീറിയക്ക്, കെ.എസ് ആന്റണി, എന്‍.വി എലിക്കുട്ടി, ടി.വി കാര്‍ത്യായനി, എന്‍.എം റോസമ്മ, കെ.ജെ തോമസ്, ഇ.എം റോസമ്മ, സി ജോയ്, പേരാമ്പ്ര വേസ്റ്റ് എയുപി സ്‌കൂള്‍ അധ്യാപകന്‍ നാരായണ്‍ അടിയോടി, പത്ര പ്രവര്‍ത്തകന്‍ എസ്.ഐ കെ ബാലകൃഷ്ണന്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

തണ്ടോറ സൂപ്പിഹാജി അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപി ഉദ്ഘാടനം ചെയ്തു. മെമ്പര്‍ സാവിത്രി, തണ്ടോറ കുഞ്ഞമ്മദ്ഹാജി, തണ്ടോറ കുഞ്ഞബ്ദുള്ള, തണ്ടോറ ഉമ്മര്‍, പി.സി ഗോപിനാഥന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66695/the-tandora-family-of-east-perambra-set-an-example-by-honoring-former-teachers)