---
title: "ഗുരുവന്ദനവും അധ്യാപക ദിനാഘോഷവും നടത്തി കെപിഎസ്ടിഎ"
english_title: "KPSTA celebrated Guru Vandanam and Teacher's Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66711/kpsta-celebrated-guru-vandanam-and-teachers-day-celebrations"
published_at: "2022-09-07T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63183f7a15fd4_OBIT_CARD_JPG.JPG"
keywords: []
---

# ഗുരുവന്ദനവും അധ്യാപക ദിനാഘോഷവും നടത്തി കെപിഎസ്ടിഎ

> **Lead Summary:** ** പേരാമ്പ്ര: **കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനത്തില്‍ മുതിര്‍ന്ന അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ എ.കെ കരുണാകരന്‍(റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കൂത്താളി ഹൈസ്‌ക്കൂള്‍) അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.

## Article Content

** പേരാമ്പ്ര: **കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനത്തില്‍ മുതിര്‍ന്ന അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ എ.കെ കരുണാകരന്‍(റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കൂത്താളി ഹൈസ്‌ക്കൂള്‍) അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.

കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍ പൊന്നാടയണിയിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി ഇ പ്രദീപ് കുമാര്‍ അദ്ദേഹത്തിന് ഓണക്കോടി സമ്മാനിച്ചു.

ജില്ലാ സെക്രട്ടറി ടി.കെ പ്രവീണ്‍ അദ്ധ്യക്ഷനായി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ ടി ആബിദ്, സജീവന്‍ കുഞ്ഞോത്ത്, പി രാമചന്ദ്രന്‍, പി.സി ബാബു, കെ.സുജയ, ജില്ലാ ഭാരവാഹികളായ ടി.ടി ബിനു, ഇ.കെ സുരേഷ്, കെ.സജീഷ്, പി പി രാജേഷ്, ചിത്രരാജന്‍, മനോജ് അഴകത്ത്, പി.എം ബഷീര്‍, കെ.എല്‍, എ റീന വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66711/kpsta-celebrated-guru-vandanam-and-teachers-day-celebrations)