---
title: "വേണം ബോധവത്കരണം: വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു "
english_title: "Awareness Needed: Drug use among students is on the rise"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66743/awareness-needed-drug-use-among-students-is-on-the-rise"
published_at: "2022-09-07T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63184c9ccf623_OBIT_CARD_JPG.JPG"
keywords: []
---

# വേണം ബോധവത്കരണം: വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു 

> **Lead Summary:** **അരിക്കുളം : **വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ മഹല്ല് തലങ്ങളില്‍ ആവശ്യ പ്രതിരോധ പ്രവര്‍ത്തിനും ബോധവത്കരണത്തിനും മഹല്ല് കമ്മറ്റികള്‍ നേതൃത്വം നല്‍കണമെന്ന് എസ്എംഎഫ് അരിക്കുളം പഞ്ചായത്ത് കൗണ്‍സില്‍ മഹല്ല് കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

## Article Content

**അരിക്കുളം : **വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ മഹല്ല് തലങ്ങളില്‍ ആവശ്യ പ്രതിരോധ പ്രവര്‍ത്തിനും ബോധവത്കരണത്തിനും മഹല്ല് കമ്മറ്റികള്‍ നേതൃത്വം നല്‍കണമെന്ന് എസ്എംഎഫ് അരിക്കുളം പഞ്ചായത്ത് കൗണ്‍സില്‍ മഹല്ല് കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പഞ്ചായത്തിലെ മുഴുവന്‍ മഹല്ല്കളിലും സദേശി ദര്‍സ് നടപ്പിലാക്കണമെന്നും അരിക്കുളം സുബുലുസ്സലാം മദ്രസ്സയില്‍ ചേര്‍ന്ന എസ്എംഎഫ് അരിക്കുളം പഞ്ചായത്ത് കൗണ്‍സില്‍ പറഞ്ഞു. കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും, സ്വദേശിദര്‍സ് ആലോചനാ യോഗവും എസ്എംഎഫ് ജില്ലാ ട്രഷറര്‍ പി.എം. കോയ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

എസ്എംഎഫ് അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷനായി. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീബ് കുമാര്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി.

ഹസ്ബുളള ബാഖവി പ്രാര്‍ത്ഥന നടത്തി. സ്വദേശിദര്‍സ് സംസ്ഥാന സമിതി അംഗം സുബൈര്‍ ദാരിമി കാപ്പാട്, മണ്ഡലം കോഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍ നിസാമി, സലാം ഫൈസി, സുബൈര്‍ ദാരിമി, ശംസുദ്ധീന്‍ ദാരിമി, ഹാരിസ് ഫൈസി, എം.കുഞ്ഞായ കുട്ടി, വി.വി.എം റഷീദ്, അമ്മത് അട്ടക്കുണ്ടില്‍, പി.കെ റഷീദ് എന്നിവര്‍ സംസാരിച്ചു. എസ്എംഎഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുസ്സലാം സ്വാഗതവും സി.കെ.നൗഷാദ് മൗലവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66743/awareness-needed-drug-use-among-students-is-on-the-rise)