---
title: "ആവേശമായി മഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ്: പൈരേറ്റ് എഫ്‌സി അവള ചാമ്പ്യന്മാര്‍ "
english_title: "Exciting Mud Football Tournament: Pirate FC are the champions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66747/exciting-mud-football-tournament-pirate-fc-are-the-champions"
published_at: "2022-09-07T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631850d3dca96_OBIT_CARD_JPG.JPG"
keywords: []
---

# ആവേശമായി മഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ്: പൈരേറ്റ് എഫ്‌സി അവള ചാമ്പ്യന്മാര്‍ 

> **Lead Summary:** ** പേരാമ്പ്ര:** വെങ്ങപ്പറ്റ വേദവ്യാസ ലൈബ്രറിയും ഐക്കോണിക്‌സ് എഫ്‌സി യും ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നാടിനു ആവേശമായി. ഓണാഘോഷ പരിപാടികള്‍ നാടാകെ ഉണ്ടെങ്കിലും ചളിക്കളത്തിലെ കളി കാണികള്‍ക്ക് ആവേശമായി.

## Article Content

** പേരാമ്പ്ര:** വെങ്ങപ്പറ്റ വേദവ്യാസ ലൈബ്രറിയും ഐക്കോണിക്‌സ് എഫ്‌സി യും ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നാടിനു ആവേശമായി. ഓണാഘോഷ പരിപാടികള്‍ നാടാകെ ഉണ്ടെങ്കിലും ചളിക്കളത്തിലെ കളി കാണികള്‍ക്ക് ആവേശമായി.

എട്ടു ടീമുകള്‍ ഉച്ചക്ക് 2മണിയോടെ ആരംഭിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റ് സന്ധ്യയോടെ അവസാനിച്ചപ്പോള്‍ ചലഞ്ചേഴ്‌സ് എഫ്.സി പേരാമ്പ്രയെ ഒന്നിനെതിതിരെ 3ഗോളുകള്‍ക്ക് തോല്‍പ്പിച്ചു പൈരേറ്റ് എഫ്‌സി അവള ചാമ്പ്യന്മാരായി. ഓണാഘോഷത്തിന്റെ സമാപനം ഇന്ന് വിവിധ പരിപാടികളോടെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66747/exciting-mud-football-tournament-pirate-fc-are-the-champions)