---
title: "നാടിന്റെ സഹോദര്യം വിളിച്ചോതി തറമ്മല്‍ അങ്ങാടിയില്‍ ഓണസദ്യ "
english_title: "Onam Sadya at Tharmamal Angadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66782/onam-sadya-at-tharmamal-angadi"
published_at: "2022-09-07T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631887e1eb2c7_OBIT_CARD_JPG.JPG"
keywords: []
---

# നാടിന്റെ സഹോദര്യം വിളിച്ചോതി തറമ്മല്‍ അങ്ങാടിയില്‍ ഓണസദ്യ 

> **Lead Summary:** **പേരാമ്പ്ര: **നാടിന്റെ സഹോദര്യം വിളിച്ചോതുന്ന ഓണസദ്യയുമായി തറമ്മല്‍ അങ്ങാടി സൗഹൃദ കൂട്ടായ്മ. 4 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ പ്രളയത്തേയും കോവിഡിനെയും അതീജീവിച്ചാണ് ഒന്നിച്ച് ഓണം ആഘോഷിക്കുന്നത്. അത് എല്ലാ സ്ഥലത്തും ആഘോഷത്തിന് മാറ്റ് കൂട്ടുന്നു.

## Article Content

**പേരാമ്പ്ര: **നാടിന്റെ സഹോദര്യം വിളിച്ചോതുന്ന ഓണസദ്യയുമായി തറമ്മല്‍ അങ്ങാടി സൗഹൃദ കൂട്ടായ്മ. 4 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ പ്രളയത്തേയും കോവിഡിനെയും അതീജീവിച്ചാണ് ഒന്നിച്ച് ഓണം ആഘോഷിക്കുന്നത്. അത് എല്ലാ സ്ഥലത്തും ആഘോഷത്തിന് മാറ്റ് കൂട്ടുന്നു.

നാട്ടിലെ സാമൂഹിക രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ ഓണസദ്യക്ക് ഒത്തുകൂടി മനസ്സിനും വീടിനും മതില്‍ കെട്ടി വേര്‍തിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം ആഘോഷങ്ങളും കൂടി ചേരലുകളും നാടിന് അനിവാര്യമാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

ടി.മുത്തുകൃഷ്ണന്‍, തറമ്മല്‍ അബ്ദുല്‍ സലാം, കെ.കെ മാധവാന്‍, ലിബിഷ് പൂവുള്ളതില്‍, പി.കെ ദാമോധരന്‍ നായര്‍, എം.എസ്സ് ദിനേശ്, വി.പി ബാബു, പി.കെ രാജന്‍, കെ.അപ്പു, ധനേഷ്, അമ്മത് പൊയിലങ്ങല്‍, എന്‍.കെ അഷ്‌റഫ്, സി.കെ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66782/onam-sadya-at-tharmamal-angadi)