---
title: "ജില്ലാതല ഓണാഘോഷവും അധ്യാപക ദിനാചരണവും നടത്തി കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് "
english_title: "Kerala Government Department of Public Education organized district level Onam celebrations and Teacher's Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66869/kerala-government-department-of-public-education-organized-district-level-onam-celebrations-and-teachers-day-celebrations"
published_at: "2022-09-08T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631979cb70182_OBIT_CARD_JPG.JPG"
keywords: []
---

# ജില്ലാതല ഓണാഘോഷവും അധ്യാപക ദിനാചരണവും നടത്തി കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് 

> **Lead Summary:** **പേരാമ്പ്ര:** കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഓണാഘോഷവും അധ്യാപക ദിനാചരണവും നടത്തി. കോവിഡ് നിയന്ത്രണത്തിന് ശേഷമുള്ള ആദ്യ ഓണാഘോഷവും അദ്ധ്യാപക ദിനാ ചരണവും ആണ് ഇത്തവണ കോഴിക്കോട് ജില്ലയിലെ ബിആര്‍സി അദ്ധ്യാപകര്‍ സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര:** കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഓണാഘോഷവും അധ്യാപക ദിനാചരണവും നടത്തി. കോവിഡ് നിയന്ത്രണത്തിന് ശേഷമുള്ള ആദ്യ ഓണാഘോഷവും അദ്ധ്യാപക ദിനാ ചരണവും ആണ് ഇത്തവണ കോഴിക്കോട് ജില്ലയിലെ ബിആര്‍സി അദ്ധ്യാപകര്‍ സംഘടിപ്പിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലെ 15 _ബിആര്‍സിയിലെ 600 ഓളം അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും ആഘോഷത്തില്‍ പങ്കെടുത്തു.

പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് ഡിപിസി ഡോക്ടര്‍ എ.കെ ഹക്കീമിന്റെ അധ്യക്ഷതയില്‍ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉത്ഘാടനം ചെയ്തു.

ഡോ. അനില്‍ ചെലേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. വടകര ബിപിസി വിനോദ്, എസ്എസ്എ ബിപിഒ പ്രമോദ്, താമരശ്ശേരി ഡിഇഒ ഹെലന്‍, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി സുനില്‍കുമാര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ.പി സുധീര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡിപിഒ സജീഷ് സ്വാഗതവും നിത നന്ദിയും പറഞ്ഞു. അദ്ധ്യാപകരുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66869/kerala-government-department-of-public-education-organized-district-level-onam-celebrations-and-teachers-day-celebrations)