---
title: "കൊയിലാണ്ടി മന്ദമംഗലത്ത് വീട്ടില്‍ വാറ്റ് ചാരായം സൂക്ഷിച്ചതിന് യുവതി പിടിയില്‍ "
english_title: "Woman arrested for keeping VAT charayam at home in Mandamangalam, Koyilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66890/woman-arrested-for-keeping-vat-charayam-at-home-in-mandamangalam-koyilandy"
published_at: "2022-09-08T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319a6084449f_OBIT_CARD_JPG.JPG"
keywords: []
---

# കൊയിലാണ്ടി മന്ദമംഗലത്ത് വീട്ടില്‍ വാറ്റ് ചാരായം സൂക്ഷിച്ചതിന് യുവതി പിടിയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **മന്ദമംഗലത്ത് വീട്ടില്‍ വാറ്റ് ചാരായം സൂക്ഷിച്ചതിന് യുവതി പിടിയില്‍. മന്ദമംഗലം സ്വദേശി പ്രീജയെയാണ് കൊയിലാണ്ടി എക്‌സൈസ് സംഘം പിടികൂടിയത്. ചാരയാവും 650 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

## Article Content

**കൊയിലാണ്ടി: **മന്ദമംഗലത്ത് വീട്ടില്‍ വാറ്റ് ചാരായം സൂക്ഷിച്ചതിന് യുവതി പിടിയില്‍. മന്ദമംഗലം സ്വദേശി പ്രീജയെയാണ് കൊയിലാണ്ടി എക്‌സൈസ് സംഘം പിടികൂടിയത്. ചാരയാവും 650 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

ചാരായം വാറ്റി വ്യാപകമായി വിതരണം ചെയ്യുന്നതായി ഇവര്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. പരിശോധനയില്‍ ഇരുപത് ലിറ്റര്‍ ചാരായമാണ് ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

കന്നാസിലും പ്ലാസ്റ്റിക്ക് കുപ്പികളിലുമായി സൂക്ഷിച്ച ചാരായത്തിന് പുറമെ പ്രീജയുടെ വീട്ടില്‍ നിന്നും 650 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ചാരായം നിറക്കുന്നതിനായി സൂക്ഷിച്ച അറുപതോളം കുപ്പികളും ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് സ്റ്റൗവും പിടികൂടിയിട്ടുണ്ട്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിന്ദുഗോപാല്‍ .ജി യുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എ ജയരാജന്‍, അജയകുമാര്‍, പി ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍ സോനേഷ് കുമാര്‍, സി.എം വിചിത്രന്‍, ബി.എന്‍ ഷൈനി, എം.എ ശ്രീജില, ഡ്രൈവര്‍ വി.പി മുബശ്ശിര്‍ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66890/woman-arrested-for-keeping-vat-charayam-at-home-in-mandamangalam-koyilandy)