---
title: "ഓണാഘോഷ പരിപാടി സംഘടിപ്പിച്ച് പെരവച്ചേരി ഗ്രാമോദയ വായനശാല "
english_title: "Peravacheri Village Library organized Onam celebration program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66901/peravacheri-village-library-organized-onam-celebration-program"
published_at: "2022-09-08T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319c3696baa7_OBIT_CARD_JPG.JPG"
keywords: []
---

# ഓണാഘോഷ പരിപാടി സംഘടിപ്പിച്ച് പെരവച്ചേരി ഗ്രാമോദയ വായനശാല 

> **Lead Summary:** **കൂട്ടാലിട:** കോട്ടൂര്‍ പെരവച്ചേരി ഗ്രാമോദയ വായനശാല സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉത്രാടദിനത്തില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.പി .മനോഹരന്‍ ഉദ്ഘാടനം ചെയ്തു. വി.വി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. വിജയികള്‍ക്ക് മുന്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ ക്യാപ്റ്റന്‍ രേഖ എസ്സ് നായര്‍ സമ്മാനദാനം നിര്‍വഹിച്ചു.

## Article Content

**കൂട്ടാലിട:** കോട്ടൂര്‍ പെരവച്ചേരി ഗ്രാമോദയ വായനശാല സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉത്രാടദിനത്തില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.പി .മനോഹരന്‍ ഉദ്ഘാടനം ചെയ്തു. വി.വി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. വിജയികള്‍ക്ക് മുന്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ ക്യാപ്റ്റന്‍ രേഖ എസ്സ് നായര്‍ സമ്മാനദാനം നിര്‍വഹിച്ചു.

എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കും വിവിധ കലാ -കായിക പരിപാടികള്‍ സംഘടിപ്പിച്ചു. വനിതകളുടെ പ്രദര്‍ശന കമ്പവലി മല്‍സരവും നടത്തി. ഇ.ഗോവിന്ദന്‍ നമ്പീശന്‍, എ.പി ഗിരീഷ്, സന്തോഷ് പെരവച്ചേരി, എ.പി സുരേഷ്, ഇ ആദര്‍ശ്, സി.പി അഖില്‍ , ബിനീഷ് അത്തൂനി, വി.പ്രഷീന തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66901/peravacheri-village-library-organized-onam-celebration-program)