---
title: "നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ് ആദ്യ നറുക്കെടുപ്പ് നടത്തി "
english_title: "Naduvannur Trade Fest held its first draw"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66913/naduvannur-trade-fest-held-its-first-draw"
published_at: "2022-09-08T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319de4f6da2a_1narukkedupp.jpg"
keywords: []
---

# നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ് ആദ്യ നറുക്കെടുപ്പ് നടത്തി 

> **Lead Summary:** ** നടുവണ്ണൂര്‍**: രണ്ട് മാസക്കാലം നീണ്ട് നില്‍ക്കുന്ന വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ആദ്യ ആഴ്ച നറുക്കെടുപ്പ് നടത്തി. പ്രസിഡന്റ് ചന്ദ്രന്‍ വിക്ടറി നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ടൗണ്‍ മെഡിക്കല്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

** നടുവണ്ണൂര്‍**: രണ്ട് മാസക്കാലം നീണ്ട് നില്‍ക്കുന്ന വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ആദ്യ ആഴ്ച നറുക്കെടുപ്പ് നടത്തി. പ്രസിഡന്റ് ചന്ദ്രന്‍ വിക്ടറി നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ടൗണ്‍ മെഡിക്കല്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ജലീല്‍, കെ.ടി.കെ. റഷീദ്, രവി മൂത്തേടത്ത്, ഷബീര്‍ നിടുങ്കണ്ടി, സന ഹസ്സന്‍ ഹാജി, സി. സത്യപാലന്‍, അഷ്‌റഫ് വേദിക വെഡ്ഡിംഗ് സെന്റര്‍, പി.ജി. ബൈജു, തസ്ലി കാവില്‍, സന്തോഷ് വെണ്ടിലോട്ട്, സുമേഷ് ജനത, മൂസ്സ കൊട്ടപ്പുറം, അജ്മല്‍ എടോത്ത്, എന്നിവര്‍ പങ്കെടുത്തു.

വാഷിംഗ് മെഷീന്‍, സ്മാര്‍ട്ട് ടി.വി, മിക്‌സി, ഗോള്‍ഡ് കൊയിന്‍ തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് നല്‍കിയത്. 2022 ഒക്ടോബര്‍ 31 വരെയുള്ള എല്ലാ ആഴ്ചകളിലും ബംബര്‍ സമ്മാനമായ ആള്‍ട്ടോ കാര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66913/naduvannur-trade-fest-held-its-first-draw)