---
title: "തെരുവുനായ കുറുകെ ചാടി കാര്‍ യാത്രക്കാര്‍ക്ക് പരുക്ക് "
english_title: "Car passengers injured after jumping across the street perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66917/car-passengers-injured-after-jumping-across-the-street-perambra"
published_at: "2022-09-08T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319f2120e2db_1car2.jpg"
keywords: []
---

# തെരുവുനായ കുറുകെ ചാടി കാര്‍ യാത്രക്കാര്‍ക്ക് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര: **തെരുവുനായ കുറുകെ ചാടി കാര്‍ യാത്രക്കാര്‍ക്ക് പരുക്കു പറ്റി. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് പേരാമ്പ്ര ചെമ്പ്ര റോഡില്‍ അപകടം നടന്നത്.

## Article Content

**പേരാമ്പ്ര: **തെരുവുനായ കുറുകെ ചാടി കാര്‍ യാത്രക്കാര്‍ക്ക് പരുക്കു പറ്റി. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് പേരാമ്പ്ര ചെമ്പ്ര റോഡില്‍ അപകടം നടന്നത്.

ചെമ്പ്ര ഭാഗത്തു നിന്നും ചെരുവണ്ണൂരിലേക്ക് പോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ ആവള സ്വദേശികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. 

 മുഹമ്മദ്, ഫാത്തിമ, അബ്ദുള്ള എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. പരിക്കു പറ്റിയ ഇവര്‍ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

പേരാമ്പ്രയിലും പരിസര പ്രദേശത്തും തെരുവ് നായയുടെ വിളയാട്ടം രൂക്ഷമാകുന്നു. തെരുവുനായകള്‍ കാരണം കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഈ അപകടവും നടന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66917/car-passengers-injured-after-jumping-across-the-street-perambra)