---
title: "പ്രത്യാശയിലെ അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കി ഇന്‍കാസ് "
english_title: "Incas gave Onakodi to the inmates of Pratyasha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66923/incas-gave-onakodi-to-the-inmates-of-pratyasha"
published_at: "2022-09-08T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319fd671305d_OBIT_CARD_JPG.JPG"
keywords: []
---

# പ്രത്യാശയിലെ അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കി ഇന്‍കാസ് 

> **Lead Summary:** **പേരാമ്പ്ര: **ഖത്തര്‍ ഇന്‍കാസ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശ ചാരിറ്റബിള്‍ സൊസൈറ്റിയിലെ അന്തേവാസികള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ഖത്തര്‍ ഇന്‍കാസ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശ ചാരിറ്റബിള്‍ സൊസൈറ്റിയിലെ അന്തേവാസികള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഖത്തര്‍ ഇന്‍കാസ് ജില്ലാ വൈസ് പ്രസിഡണ്ട് പി സുരേഷ് ബാബു അധ്യക്ഷനായി. ചടങ്ങില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ അശോകന്‍ , രാജന്‍ മരുതേരി, രാജേഷ് കീഴരിയൂര്‍, മനോജ് എടാണി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി സൂരജ്, നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യ, പി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കുഞ്ഞമ്മദ് പാലിശേരി സ്വാഗതവും പ്രദീപ് മമ്പള്ളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66923/incas-gave-onakodi-to-the-inmates-of-pratyasha)