---
title: "പേപ്പട്ടി ശല്യം: സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് അപായ സൂചന ബോര്‍ഡ് സ്ഥാപിച്ചു "
english_title: "Peppatti nuisance: Youth League set up dangerous warning board against government's apathy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66943/peppatti-nuisance-youth-league-set-up-dangerous-warning-board-against-governments-apathy"
published_at: "2022-09-08T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631a138467ddc_OBIT_CARD_JPG.JPG"
keywords: []
---

# പേപ്പട്ടി ശല്യം: സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് അപായ സൂചന ബോര്‍ഡ് സ്ഥാപിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സംസ്ഥാനത്ത് പേപ്പട്ടി ശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ അത് നിയന്ത്രിക്കാനോ ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കാനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് കല്‍പത്തൂരില്‍ യൂത്ത് ലീഗ് അപായ സൂചന ബോര്‍ഡ് സ്ഥാപിച്ചു.

## Article Content

**പേരാമ്പ്ര:** സംസ്ഥാനത്ത് പേപ്പട്ടി ശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ അത് നിയന്ത്രിക്കാനോ ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കാനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് കല്‍പത്തൂരില്‍ യൂത്ത് ലീഗ് അപായ സൂചന ബോര്‍ഡ് സ്ഥാപിച്ചു.

സംസ്ഥാനത്ത് പേപ്പട്ടിയുടെ കടിയേറ്റവര്‍ക്ക് പേവിഷ വാക്‌സിന്‍ നല്‍കിയിട്ടും രക്ഷയില്ലാത്ത സാഹചര്യത്തില്‍ അവനവന്റെ ജീവന്‍ അവനവന്‍ നോക്കുക എന്നത് മാത്രമാണ് പരിഹാരമായിട്ടുള്ളതെന്നും സമരക്കാര്‍ പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നാസിര്‍ എന്‍ ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സലിം മിലാസ്, അബ്ദുറഹ്മാന്‍ കക്കാട്, സി.പി സിറാജ്, ബാദി അസ്ലാന്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66943/peppatti-nuisance-youth-league-set-up-dangerous-warning-board-against-governments-apathy)