---
title: "പാഠപുസ്തക വിതരണവും മോട്ടിവേഷന്‍ ക്ലാസ്സും നടത്തി "
english_title: "Conducted textbook distribution and motivation class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66985/conducted-textbook-distribution-and-motivation-class"
published_at: "2022-09-09T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631aa12eeaab1_OBIT_CARD_JPG.JPG"
keywords: []
---

# പാഠപുസ്തക വിതരണവും മോട്ടിവേഷന്‍ ക്ലാസ്സും നടത്തി 

> **Lead Summary:** **നടുവണ്ണൂര്‍: **സാക്ഷരത മിഷന്റെ നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി തുല്യത പഠന കേന്ദ്രത്തില്‍ പുതുതായി പ്രവേശനം നേടിയ പ്ലസ് വണ്‍, പത്താംതരം തുല്യത പഠിതാക്കള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **സാക്ഷരത മിഷന്റെ നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി തുല്യത പഠന കേന്ദ്രത്തില്‍ പുതുതായി പ്രവേശനം നേടിയ പ്ലസ് വണ്‍, പത്താംതരം തുല്യത പഠിതാക്കള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പാഠപുസ്തക വിതരണവും നടത്തി. രാമചന്ദ്രന്‍ പരപ്പില്‍ അധ്യക്ഷനായി. ബീന കാഞ്ഞിരോട്ട് ക്ലാസ്സ് നയിച്ചു. ബീന പുതുശ്ശേരി, ബിന്ദു തൃക്കുശ്ശേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66985/conducted-textbook-distribution-and-motivation-class)