---
title: "കാവടി കലാകാരനും മഴവില്‍ മനോരമ ഉഗ്രം ഉജ്ജ്വലം ഫെയിമുമായ രാജന്‍ കാവുംതറയെ ആദരിച്ചു "
english_title: "Kavadi artist and Mazhavil Manorama Ugram Ujjwalam fame Rajan Kavumthara honored changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67018/kavadi-artist-and-mazhavil-manorama-ugram-ujjwalam-fame-rajan-kavumthara-honored-changaroth"
published_at: "2022-09-09T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ad81e6e907_1atharichu.jpg"
keywords: []
---

# കാവടി കലാകാരനും മഴവില്‍ മനോരമ ഉഗ്രം ഉജ്ജ്വലം ഫെയിമുമായ രാജന്‍ കാവുംതറയെ ആദരിച്ചു 

> **Lead Summary:** ** ചങ്ങരോത്ത് :** കാവടി കലാകാരനും മഴവില്‍ മനോരമ ഉഗ്രം ഉജ്ജ്വലം ഫെയിമുമായ രാജന്‍ കാവുംതറയെ ആദരിച്ചു. ചങ്ങരോത്ത് മണ്ഡലം 15-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.

## Article Content

** ചങ്ങരോത്ത് :** കാവടി കലാകാരനും മഴവില്‍ മനോരമ ഉഗ്രം ഉജ്ജ്വലം ഫെയിമുമായ രാജന്‍ കാവുംതറയെ ആദരിച്ചു. ചങ്ങരോത്ത് മണ്ഡലം 15-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.

ഉത്രാട നാളില്‍ പാലേരിയില്‍ നടന്ന ചടങ്ങില്‍ കല രാഷ്ട്രീയ പ്രവര്‍ത്തകന്‍ കാവില്‍ പി. മാധവന്‍ ഉപഹാരം നല്‍കി പൊന്നാടയണിയിച്ച് ആദരിച്ചു.

ഡിസിസി സെക്രട്ടറി കെ.കെ. വിനോദന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, ബാലന്‍ നടുക്കണ്ടി, രാമചന്ദ്രന്‍ കൂവ്വപ്പള്ളി, അമ്മദ് പാറച്ചാലില്‍, ശശി വരപ്പുറത്ത്, എന്നിവര്‍ സംസാരിച്ചു. ബൂത്ത് പ്രസിഡന്റ് ശ്രീനി കരൂവാന്‍ കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.പി സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67018/kavadi-artist-and-mazhavil-manorama-ugram-ujjwalam-fame-rajan-kavumthara-honored-changaroth)