---
title: "കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു "
english_title: "Farmer Scientist organized face-to-face naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67027/farmer-scientist-organized-face-to-face-naduvannur"
published_at: "2022-09-09T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631add6459659_1mughamugham.jpg"
keywords: []
---

# കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍ : **കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു. നടുവണ്ണൂര്‍ എലങ്കമല്‍ ദിശാ സെന്ററില്‍ വെച്ച് നടത്തിയ പരിപാടി കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍ : **കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു. നടുവണ്ണൂര്‍ എലങ്കമല്‍ ദിശാ സെന്ററില്‍ വെച്ച് നടത്തിയ പരിപാടി കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ശാസ്ത്രജ്ഞ ഡോ. ഡാലിയ മോള്‍ തെങ്ങിന്റെ ശാസ്ത്രീയ കാര്‍ഷിക മുറകളെ കുറിച്ച് ക്ലാസ് നയിച്ചു.

തെങ്ങിനെ ആക്രമിക്കുന്ന കൊമ്പന്‍ ചെല്ലിയെ നിയന്ത്രിക്കാന്‍ മിത്ര കുമിളായ മെറ്റാറൈസിയത്തെ പ്രയോജനപ്പെടുത്തുന്ന രീതി കെവികെ യിലെ സസ്യ സംരക്ഷണ സ്‌പെഷലിസ്റ്റ് ഡോ. കെ.കെ. ഐശ്വര്യ കര്‍ഷകര്‍ക്കായി ചെയ്തു കാണിച്ചു.

തെങ്ങിന്റെ തഞ്ചാവൂര്‍ വാട്ട രോഗ ബാധയുള്ള തോട്ടങ്ങള്‍ ശാസ്ത്രജ്ഞര്‍ സന്ദര്‍ശിച്ച് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു. പുരോഗമന കര്‍ഷകരായ ഉണ്ണി, സക്കീന എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67027/farmer-scientist-organized-face-to-face-naduvannur)